കര്‍വേസകര്‍ അയോധ്യയില്‍ കടന്നു
അയോധ്യ: വിഎച്ച്പി പ്രഖ്യാപിച്ച രാംദര്‍ശനില്‍ പങ്കെടുക്കാന്‍ നൂറുകണക്കിന് കര്‍സേവകര്‍ ഒക്ടോബര്‍ 17 വെള്ളിയാഴ്ച അയോധ്യയില്‍ കടന്നതായി സൂചന. ഇവരില്‍ ചിലരെ സുരക്ഷാസേന പിന്നീട് അറസ്റ് ചെയ്ത് നീക്കി.
തര്‍ക്കഭൂമിയില്‍ രാംദര്‍ശനും പ്രാര്‍ത്ഥനയും നടത്താന്‍ വ്യാഴാഴ്ച വൈകുന്നേരം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മുലായം സിംഗ് യാദവ് അനുമതി നല്കിയതിനെ തുടര്‍ന്നാണ് കര്‍സേവകര്‍ക്ക് അയോധ്യയില്‍ കടക്കാനായതെന്നറിയുന്നു. യുപി സര്‍ക്കാരും വിഎച്ച്പിയും തമ്മിലുണ്ടായ അനൗദ്യോഗികധാരണയെ തുടര്‍ന്നാണ് രാംദര്‍ശന്‍ നടത്താന്‍ കര്‍സേവകര്‍ക്ക് അനുമതി നല്കാമെന്ന് മുലായം അനുവദിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്.
ഫൈസാബാദില്‍ നിന്ന് അയോധ്യയിലേക്ക് റെയില്‍വേ ട്രാക്ക് വഴിയാണ് നൂറുകണക്കിന് കര്‍സേവകര്‍ വെള്ളിയാഴ്ച രാവിലെ മാര്‍ച്ച് ചെയ്തത്. ഇതില്‍ കുറെയേറെപ്പേരെ അറസ്റ് ചെയ്തു. പക്ഷെ ഒട്ടേറെപ്പേര്‍ അയോധ്യയിലേക്ക് കടന്നതായി അറിയുന്നു.
അയോധ്യ റെയില്‍വേസ്റേഷനില്‍ ഒത്തുചേര്‍ന്ന ഏതാനം കര്‍സേവകരെ തുരത്താന്‍ പൊലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തി.












Click it and Unblock the Notifications