Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഎച്ച്പിയുടെ രാംദര്‍ശന്‍ പരാജയപ്പെട്ടു

അയോധ്യ: പൊലീസ് വിലക്ക് അതിലംഘിച്ചായാലും അയോധ്യയില്‍ രാംദര്‍ശന്‍ നടത്തുമെന്ന വിഎച്ച്പി പ്രഖ്യാപനം പൊളിഞ്ഞു. രാംദര്‍ശന്‍ നടത്താന്‍ അയോധ്യയില്‍ കടന്നുകൂടിയ വിഎച്ച്പി നേതാവ് അശോക് സിംഗാളിനെയും രാം വിലാസ് വേദാന്തിയെയും നൂറുകണക്കിന് രാമഭക്തരെയും പൊലീസ് അറസ്റ് ചെയ്ത് നീക്കിയതോടെയാണ് പദ്ധതി പൊളിഞ്ഞത്.

രാംദര്‍ശന്‍ നടത്താന്‍ വേദിയായി വിഎച്ച്പി പ്രഖ്യാപിച്ചിരുന്ന രാംസേവക് പുരം ഒക്ടോബര്‍ 17 വെള്ളിയാഴ്ച ഉച്ചവരെ ഒഴിഞ്ഞുകിടന്നു. ഉച്ചയ്ക്ക് മുമ്പ് രാംദര്‍ശന്‍ പരിപാടി നടത്തുമെന്നായിരുന്നു വിഎച്ച്പി അവകാശപ്പെട്ടിരുന്നത്. രാംസേവക് പുരത്തിന് ചുറ്റും പൊലീസ് വന്‍ ബാരിക്കേഡുകള്‍ ഉയര്‍ത്തിയിരുന്നു. അയോധ്യയ്ക്കകത്ത് കടന്ന നൂറുകണക്കിന് കര്‍സേവകരെ പൊലീസ് അറസ്റ് ചെയ്യുകയും ചെയ്തു.

വെള്ളിയാഴ്ച രാവിലെ നൂറുകണക്കിന് രാമഭക്തര്‍ അയോധ്യയില്‍ കടന്നെങ്കിലും അവരെ വേദിയിലെത്തുന്നതില്‍ നിന്ന് തടയാന്‍ പൊലീസിന് കഴിഞ്ഞു. വ്യാഴാഴ്ച യുപി മുഖ്യമന്ത്രി മുലായവും വിഎച്ച്പിയും ചില അനൗദ്യോഗിക ധാരണകളിലെത്തിയെന്ന് വാര്‍ത്തയുണ്ടായിരുന്നെങ്കിലും അതുണ്ടായില്ലെന്ന് വേണം കരുതാന്‍.

അയോധ്യയില്‍ രാംദര്‍ശന്‍ നടത്തുന്നതിന്റെ വേദിയായ രാംസേവക് പുരത്തിലെ വിഎച്ച്പിയുടെ കേന്ദ്ര ഓഫീസില്‍ എത്തിയ അശോക് സിംഗാള്‍ പൊലീസ് എത്ര നിര്‍ബന്ധിച്ചിട്ടും ഓഫീസ് വിട്ടിറങ്ങാന്‍ തയ്യാറായില്ല. തര്‍ക്കസ്ഥലത്തെ രാമവിഗ്രഹത്തെ തൊഴുതേ താന്‍ മടങ്ങൂ എന്ന് അശോക് സിംഗാള്‍ വാശിപിടിച്ചു. ഇതിനിടെ പൊലീസ് വേദാന്തിയെ അറസ്റ് ചെയ്ത് നീക്കി. അശോക് സിംഗാളിന്റെ പ്രായം പരിഗണിച്ച് പൊലീസ് അദ്ദേഹത്തിനെതിരെ ബലപ്രയോഗമൊന്നും നടത്തിയില്ലെന്ന് പൊലീസ് ഐജി വി.എന്‍. റായി പറഞ്ഞു. പിന്നീട് പൊലീസ് അശോക് സിംഗാളിനെ സര്‍ക്കാര്‍ ഗസ്റ് ഹൗസിലേക്ക് നീക്കുകയായിരുന്നു. ഇതിനിടെ കൂടുതല്‍ പ്രശ്നമുണ്ടാകാതിരിക്കാന്‍ അശോക് സിംഗാള്‍ ഇരുന്നിരുന്ന വിഎച്ച്പി ഓഫീസിലേക്ക് കൂടുതല്‍ കര്‍സേവകര്‍ എത്തുന്നത് പൊലീസ് വിജയകരമായി തടയുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+