പ്രതിപക്ഷത്തിനെതിരെ എ ഗ്രൂപ്പിന്റെ അവകാശ ലംഘന നോട്ടീസ്
തിരുവനന്തപുരം: കോണ്‍ഗ്രസ് നിയമസഭാ കക്ഷി സെക്രട്ടറി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രതിപക്ഷത്തിനെതിരെ സഭാ അലക്ഷ്യത്തിന് നോട്ടീസ് നല്‍കി.
ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്പീക്കര്‍ വക്കം പുരുഷോത്തമനെതിരെ പ്രമേയം അവതരിപ്പിയ്ക്കാന്‍ ശ്രമിയ്ക്കുന്നതിന് പകരമെന്നോണമാണിത്. പ്രതിപക്ഷത്തിനെതിരെ കോണ്‍ഗ്രസിലെ എ വിഭാഗം നടത്തുന്ന നീക്കമാണിത്. ഐ വിഭാഗം മനസ്സുകൊണ്ട് പ്രതിപക്ഷത്തിനോടൊപ്പമാണ്.
ഒക്ടോബര്‍ 17 വെള്ളിയാഴ്ച രാവിലെ പതിനൊന്നരയോടെ നിയമസഭയിലെ ഓഫീസര്‍ ഓണ്‍ സ്പെഷല്‍ ഡ്യൂട്ടി എസ്. രാജേന്ദ്രബാബുവിന്റെ ഓഫീസിലെത്തിയാണ് നോട്ടീസ് നല്‍കിയത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണനോടൊപ്പം കെ, അച്ച്യുതന്‍, കെ. പി. വിശ്വനാഥന്‍, കെ. മുഹമ്മദ് അലി എന്നിവരും ഉണ്ടായിരുന്നു.
ഇതിന് പിന്നാലേയാണ ് പ്രതിപക്ഷ ഉപനേതാവ് കൊടിയേരി ബാലകൃഷ്ണന്‍ എത്തി സ്പീക്കര്‍ക്കെതിരെ യുള്ള പ്രമേയം ആവതരിപ്പിയ്ക്കാനായി നോട്ടീസ് നല്‍കിയത്.












Click it and Unblock the Notifications