മലയാളികള്‍ ഉള്‍പ്പെടെ 6 പേര്‍ അറസ്റില്‍
ബാംഗ്ലൂര്‍: ആയുര്‍വേദ തിരുമ്മല്‍ കേന്ദ്രത്തിന്റെ മറവില്‍ അനാശാസ്യപ്രവര്‍ത്തനം നടത്തിയ കേസില്‍ നാല് മലയാളികള്‍ ഉള്‍പ്പെടെ ആറ് പേര്‍ അറസ്റില്‍.
കൊച്ചി സ്വദേശികളായ ജേക്കബ് പി. വര്‍ഗ്ഗീസ്(32), ലോയ്ഡ്(52), എന്‍.എ. അബാസ്(38) എന്നിവരും മൂന്ന് സ്ത്രീകളുമാണ് അറസ്റിലായത്. സ്ത്രീകളില്‍ ഒരാള്‍ മലയാളിയും രണ്ട് പേര്‍ ഡാര്‍ജലിംഗ് സ്വദേശികളുമാണ്.
ബാനസവാടിയില്‍ എച്ച്ആര്‍ബിആര്‍ ലേ ഔട്ടില്‍ ഹയര്‍ സോണ്‍ ആയുര്‍വേദിക് മസാജ് സെന്റര്‍ എന്ന പേരില്‍ നടത്തിയിരുന്ന സ്ഥാപനത്തിലാണ് റെയ്ഡ് നടത്തിയത്. ഇവരില്‍ നിന്ന് നാല് മൊബൈല്‍ ഫോണുകളും 2,000 രൂപയും പൊലീസ് പിടിച്ചെടുത്തു.
ആയിരം രൂപയ്ക്ക് ആയുര്‍വേദ മസാജ് നടത്തുന്നതായി പരസ്യപ്പെടുത്തിയിരുന്ന ഇവര്‍ ഇതിന്റെ മറവിലാണ് അനാശാസ്യപ്രവര്‍ത്തനം നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു.












Click it and Unblock the Notifications