സ്പീക്കര്‍ക്കെതിരെ പ്രതിപക്ഷം നോട്ടീസ് നല്‍കി
തിരുവനന്തപുരം: നിയമസഭാ സ്പീക്കര്‍ വക്കം പുരുഷോത്തമനെതിരെ അവിശ്വാസ പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നല്‍കി.
സി പി എം നിയമസഭാകക്ഷി നേതാവ് കൊടിയേരി ബാലകൃഷ്ണനാണ് ഒക്ടോബര്‍ 17 വെള്ളിയാഴ്ച നോട്ടീസ് നല്‍കിയത്.
അടിയന്തിരമായി നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ത്ത് പ്രമേയം ചര്‍ച്ച ചെയ്യണമെന്ന് നോട്ടീസ് നല്‍കിയതിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ കൊടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. നോട്ടീസ് നല്‍കിയ സാഹചര്യത്തില്‍ സ്പീക്കര്‍ കൃത്യനിര്‍വഹണത്തില്‍ നിന്നും മാറിനില്‍ക്കണം.
നിയമസഭ സമ്മേളിക്കുന്നത് വൈകിക്കുകയാണെങ്കില്‍ പ്രതിപക്ഷം മറ്റ് വഴികള്‍ തേടുമെന്ന് കൊടിയേരി പറഞ്ഞു.












Click it and Unblock the Notifications