ഹര്‍ത്താല്‍ : സര്‍ക്കാര്‍ വിശദാംശം നല്‍കണമെന്ന് ഹൈക്കോടതി
കൊച്ചി: കോടതി നിരോധിച്ച ബന്ദിന് സമാനമായ ഹര്‍ത്താലുകള്‍ നടന്നപ്പോള്‍ അക്രമത്തിന് വിധേയരാകുകയും നാശനഷ്ടങ്ങള്‍ നേരിടേണ്ടി വരികയും ചെയ്തവരെ സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ നല്‍കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി ഉത്തരവിട്ടു.
നവംബര്‍ ആറിന് കേസ് വീണ്ടും പരിഗണിക്കുന്നതിനായി മാറ്റിവെച്ചു. ചീഫ് ജസ്റിസ് അധ്യക്ഷനായ ഫുള്‍ബഞ്ചിന്റേതാണ് വിധി.
നഷ്ടപരിഹാരങ്ങള്‍ ആവശ്യപ്പെട്ട് ഒരു കൂട്ടം ഹര്‍ജികള്‍ ഇപ്പോള്‍ ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. സര്‍ക്കാര്‍ നല്‍കിയിട്ടുള്ള സത്യവാങ്ങ്മൂലത്തില്‍ നിന്ന് പോലീസ് എടുത്തിട്ടുള്ള കേസുകളെക്കുറിച്ച് അറിയാന്‍ കഴിയുന്നില്ലെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. തുടര്‍ന്നാണ് വിശദാംശങ്ങള്‍ നല്‍കാമെന്ന് ഗവണ്‍മെന്റ് അറിയിച്ചത്.












Click it and Unblock the Notifications