കരുണാകരന്‍ മന്ത്രി സി.എഫ്. തോമസിനെ കണ്ടു
തൃശൂര്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരന്‍ ഗ്രാമവികസനമന്ത്രി സി.എഫ്. തോമസുമായി കൂടിക്കാഴ്ച നടത്തി.
തൃശൂര്‍ രാമനിലയത്തില്‍ അതീവരഹസ്യമായിട്ടായിരുന്നു കൂടിക്കാഴ്ച. അരമണിക്കൂറോളം ഇരുവരും സംസാരിച്ചു. ഇരിങ്ങാലക്കുട എംഎല്‍എ തോമസ് ഉണ്ണിയാടനും സി.എഫ്. തോമസിനോടൊപ്പമുണ്ടായിരുന്നു.
ആന്റണിയ്ക്കെതിരായ നീക്കത്തില്‍ സി.എഫ്. തോമസിന്റെ പിന്തുണ ഉറപ്പിയ്ക്കാനായിരുന്നു ചര്‍ച്ച എന്ന് കരുതുന്നു. പിന്നീട് കരുണാകരന്‍ വാര്‍ത്താലേഖകരെ കണ്ടു. കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ നടപടിയെടുക്കുക മാത്രമേ പോംവഴിയുള്ളൂ എന്നാണ് ഉമ്മന്‍ചാണ്ടിയുടെ അഭിപ്രായമെങ്കില്‍ അദ്ദേഹം നടപടിയെടുത്ത് അതിന്റെ പ്രത്യാഘാതം അനുഭവിച്ചുകൊള്ളട്ടെ എന്ന് കരുണാകരന്‍ പറഞ്ഞു.
കെപിസിസി പ്രസിഡന്റ് ഹൈക്കമാന്റിന് നല്കിയ റിപ്പോര്‍ട്ട് ഒരു വിഭാഗത്തിന്റെ റിപ്പോര്‍ട്ടാണെന്നാണ് ഉമ്മന്‍ചാണ്ടി പറയുന്നത്. അങ്ങിനെയെങ്കില്‍ ഹൈക്കമാന്റിന്റെ കയ്യിലുള്ള റിപ്പോര്‍ട്ട് എങ്ങിനെ കണ്ടുവെന്ന കാര്യം ഉമ്മന്‍ചാണ്ടി വ്യക്തമാക്കണമെന്നും കരുണാകരന്‍ പറഞ്ഞു.












Click it and Unblock the Notifications