സ്പീക്കര്‍ക്കെതിരെ പ്രമേയത്തിന് നോട്ടീസ് നല്‍കും
തിരുവനന്തപുരം: സ്പീക്കര്‍ വക്കം പുരുഷോത്തമനെതിരെ നിയമസഭയില്‍ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കുന്നതിന് എല്‍ ഡി എഫ് സംസ്ഥാന സമിതി തീരുമാനിച്ചു.
സി പി എം നിയമസഭാ സമിതി ഉപനേതാവ് കോടിയേരി ബാലകൃഷ്ണനായിരിക്കും പ്രമേയത്തിന് നോട്ടീസ് നല്‍കുന്നത്. യു ഡി എഫിലെ ഒരു വിഭാഗത്തിന്റെ പിന്തുണ പ്രമേയത്തിന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇടതുമുന്നണി കണ്‍വീനര്‍ പാലൊളി മുഹമ്മദുകുട്ടി പറഞ്ഞു.
ഒരു സാധാരണ കോണ്‍ഗ്രസുകാരന്റെ നിലയിലേക്ക് സ്പീക്കര്‍ തരംതാഴ്ന്നിരിക്കുകയാണ്. കോണ്‍ഗ്രസ് എം എല്‍ എമാര്‍ക്ക് തന്നെ വക്കത്തിന്റെ രീതികളോട് യോജിപ്പില്ല- പാലൊളി ചൂണ്ടിക്കാട്ടി.
ആന്റണി മന്ത്രിസഭയെ താഴെയിറക്കുന്നതിനുള്ള കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിനെ കുറിച്ചും യോഗം ചര്‍ച്ച ചെയ്തു. വക്കത്തിനെതിരായ അവിശ്വാസ പ്രമേയം അവതരിപ്പിക്കുമ്പോള്‍ യു ഡി എഫിലെ ഒരു വിഭാഗത്തിന്റെ നിലപാട് വ്യക്തമാവുമെന്ന് യോഗം വിലയിരുത്തി.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications