കുടുംബത്തിലെ 6 പേര്‍ ആത്മഹത്യ ചെയ്തു
തൃപ്പൂണിത്തുറ: വാടക നല്‍കാത്തത് മൂലം വീട്ടുടമ പീഡിപ്പിക്കുന്നതില്‍ മനംനൊന്ത് ചോറ്റാനിക്കര എരുവേലിയിലെ ഒരു കുടുംബത്തിലെ ആറ് പേര്‍ ആത്മഹത്യ ചെയ്തു. ആത്മഹത്യയ്ക്ക് ശ്രമിച്ച മറ്റു രണ്ടു പേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചോറ്റാനിക്കര എരുവേലിയില്‍ താമസിക്കുന്ന തിരുവനന്തപുരം നേമം ചാരുവിള പുത്തന്‍വീട്ടില്‍ പരേതനായ തങ്കപ്പന്റെ ഭാര്യ ശ്യാമള (65), മക്കളായ സുധ (30), ലത (26), സുരേഷ് (20), ലതിക (16) , സുധയുടെ മകന്‍ സുജിത് (ആറ്) എന്നിവരാണ് മരിച്ചത്. ആത്മഹത്യക്ക് ശ്രമിച്ച ശ്യാമളയുടെ മക്കളായ അശോകന്‍ (33), രേഖ (23) എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശ്യാമളയെ വീട്ടിലെ മുറിയില്‍ വിഷം കഴിച്ച് മരിച്ച നിലയിലാണ് കണ്ടത്. സുധ മുറിക്കുള്ളില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു. സുരേഷ്, ലത, സുജിത്, ലത എന്നിവരുടെ മൃതദേഹം കിണറ്റിലാണ് കണ്ടെത്തിയത്. കിണറ്റില്‍ സഹായം തേടി നിലവിളിച്ച അശോകനെയും രേഖയെയും നാട്ടുകാര്‍ രക്ഷപ്പെടുത്തി.
നാല് വര്‍ഷമായി ചോറ്റാനിക്കര എരുവേലിയിലെ വാടകവീട്ടില്‍ താമസിക്കുകയായിരുന്നു എട്ടംഗ കുടുംബം. രണ്ട് മാസത്തെ വാടകകുടിശിക ചോദിക്കാനെത്തിയ വീട്ടുടമ അശോകനെയും ശ്യാമളയെയും ഉപദ്രവിച്ചതായും ഇതില്‍ മനംനൊന്താണ് ആത്മഹത്യ ചെയ്യുന്നതെന്നും ആത്മഹത്യാ കുറിപ്പില്‍ പറയുന്നു.












Click it and Unblock the Notifications