വെള്ളാപ്പള്ളിക്കെതിരെ സമരം
കൊല്ലം: വെള്ളാപ്പള്ളി നടേശനെ എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് നീക്കുന്നതിന് എസ് എന്‍ ഡി പി ഏകോപന സമിതി പ്രക്ഷോഭം ആരംഭിക്കുമെന്ന് സമിതി ജനറല്‍ കണ്‍വീനര്‍ ഡി. പ്രഭ പറഞ്ഞു.
സമരത്തിന്റെ ഭാഗമായി നവംബറില്‍ കൊല്ലത്തെ എസ് എന്‍ ഡി പി ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തും. എസ് എന്‍ ഡി പി നേതാക്കളുടെ നടപടികള്‍ സംഘടനയെ തകര്‍ച്ചയുടെ വക്കിലെത്തിച്ചിരിക്കുകയാണെന്ന് പ്രഭ ആരോപിച്ചു.
എറണാകുളം ഉപതിരഞ്ഞെടുപ്പ് വെള്ളാപ്പള്ളിക്ക് വന്‍തിരിച്ചടിയാവുകയായിരുന്നു. യു ഡി എഫ് സ്ഥാനാര്‍ഥിയെ പിന്തുണക്കാനുള്ള ദൗത്യം തന്റെ സഹായി എം. ബി. ശ്രീകുമാറിനെ ഏല്പിച്ചാണ് വെള്ളാപ്പള്ളി സിങ്കപ്പൂരിലേക്ക് പോയത്. യോഗം കൗണ്‍സിലിന്റെയോ ഡയറക്ടര്‍ ബോര്‍ഡിന്റെയോ അംഗീകാരമില്ലാതെയാണ് യു ഡി എഫ് സ്ഥാനാര്‍ഥിയെ പിന്തുണക്കാന്‍ നടപടി സ്വീകരിച്ചത്.
വെള്ളാപ്പള്ളിയുടെ നടപടികള്‍ക്കെതിരെ യോഗം പ്രസിഡന്റ് സി. കെ. വിദ്യാസാഗര്‍ സ്വീകരിക്കുന്ന നിലപാട് സ്വാഗതാര്‍ഹമാണ്. പ്രശ്നത്തില്‍ മിക്കവാറും എല്ലാ എസ് എന്‍ ഡി പി യൂണിയനുകളും വിദ്യാസാഗറിനെയാണ് പിന്തുണയ്ക്കുന്നത്.
യോഗം നേതൃത്വം തുടങ്ങിയ രാഷ്ട്രീയസംഘടനയായ ജനകീയ വേദി വെള്ളാപ്പള്ളിയുടെ രാഷ്ട്രീയ അഭിലാഷങ്ങള്‍ കൈവരിക്കാന്‍ വേണ്ടിയുള്ള ഒരു ഉപകരണം മാത്രമാണെന്ന് പ്രഭ ആരോപിച്ചു.












Click it and Unblock the Notifications