കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദാവൂദ് അന്താരാഷ്ട്ര തീവ്രവാദി: യു എസ്

  • By Staff
Google Oneindia Malayalam News

വാഷിങ്ടണ്‍: അധോലോക നേതാവും അന്താരാഷ്ട്ര കള്ളക്കടത്തുകാരുനുമായ ദാവൂദ് ഇബ്രാഹിമിനെ അമേരിക്ക അന്താരാഷ്ട്ര ഭീകരന്‍ എന്ന് മുദ്രകുത്തി.

കഴിഞ്ഞ കുറേക്കാലമായി ദാവൂദിനെ പിടികൂടാന്‍ ഇന്ത്യ ശ്രമിയ്ക്കുന്നുണ്ട്. ഇന്ത്യയില്‍ നടക്കുന്ന പല തീവ്ര വാദ പ്രവര്‍ത്തനങ്ങള്‍ക്കും പിന്നില്‍ ദാവൂദാണെന്ന് ഇന്ത്യയ്ക്ക് തെളിവ് കിട്ടിയിട്ടുണ്ട്. 1993 ല്‍ മുംബൈയില്‍ നടന്ന സ്ഫോടന പരമ്പരകള്‍ക്ക് പിന്നിലും ദാവൂദായിരുന്നു.

അല്‍ ക്വയ്ദ, ലഷ്കര്‍ എ തോയ്ബ എന്നീ തീവ്രവാദ സംഘടനകളുമായും ഒസാമ ബിന്‍ ലാദനുമായും ദൂവൂദിനുള്ള ബന്ധവും യു എസ് ഉറപ്പിയ്ക്കുന്നുണ്ട്. ഇതിനൊപ്പം ദാവൂദിന്റെ യു എസിലുള്ള എല്ലാ സ്വത്തുക്കളും മരവിപ്പിച്ചിട്ടുണ്ട്. ദാവൂദുമായി യു എസ് പൗരന്മാര്‍ കരാറുകള്‍ ഉണ്ടാക്കുന്നതും നിരോധിച്ചിട്ടുണ്ട്.

പാകിസ്ഥാനുമായുള്ള ദാവൂദിന്റെ ബന്ധത്തെയും പാകിസ്ഥാന്‍ ദാവൂദിന് നല്‍കിയ ജി - 869547 നമ്പര്‍ പാസ്പോര്‍ട്ടിനെക്കുറിച്ചുമുള്ള വിവരം വ്യാഴാഴ്ച വൈകി അമേരിക്ക പുറത്തു വിട്ടു.

അമേരിക്കയുടെ വെളിപ്പെടുത്തലോടുകൂടി ദാവൂദിന് പാകിസ്ഥാന്‍ സംരക്ഷണം നല്‍കുന്നില്ലെന്ന പാക് പ്രസിഡന്റ് പര്‍വേസ് മുഷറഫിന്റെ പ്രസ്താവനയിലെ കള്ളത്തരം പുറത്തായിരിക്കുകയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X