യുപി സര്‍ക്കാര്‍ മാപ്പ് പറയണമെന്ന് ബിജെപി
ലഖ്നൊ: സമാധാനപരമായി പരിപാടി സംഘടിപ്പിക്കാനെത്തിയ രാമഭക്തര്‍ക്കെതിരെ അതിക്രമം കാണിച്ച ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നിരുപാധികം മാപ്പ് പറയണമെന്ന് ബി ജെ പി ആവശ്യപ്പെട്ടു.
ഉത്തര്‍പ്രദേശിലുണ്ടായ സംഭവവികാസങ്ങളെ കുറിച്ച് മുതിര്‍ന്ന പാര്‍ട്ടി നേതാക്കളുടെ യോഗം വിലയിരുത്തിയെന്ന് സംസ്ഥാന ബി ജെ പി വക്താവ് ഹൃദയ് നാരായണ്‍ ദീക്ഷിത് പറഞ്ഞു.
രാമഭക്തരെ പീഡിപ്പിച്ചതിലൂടെ 1990ലെ നടപടികള്‍ ആവര്‍ത്തിക്കുകയാണ് മുലായം ചെയ്തത്. മുലായത്തിന്റെ നടപടി അന്തരീക്ഷം കലുഷിതമാക്കുക മാത്രമാണ് ചെയ്തത്.
രാമഭക്തര്‍ എത്തുന്നത് ക്രമസമാധാന പ്രശ്നമുണ്ടാക്കുമെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണെന്ന് തെളിയിച്ചുകൊണ്ട് വി എച്ച് പി അയോധ്യയില്‍ സമാധാനപരമായാണ് പരിപാടി സംഘടിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications