ഏറ്റുമുട്ടല്‍ തുടരുന്നു; രണ്ട് ഭീകരരെ കൊന്നു
ശ്രീനഗര്‍: ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സെയ്ദിന്റെ ശ്രീനഗറിലെ വീടിന് നേര്‍ക്ക് ആക്രമണം നടത്തിയ ഭീകരരുമായി സുരക്ഷാ സൈനികര്‍ നടത്തുന്ന ഏറ്റുമുട്ടല്‍ തുടരുന്നു.
ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. മുഖ്യമന്ത്രിയുടെ വീടിനടുത്തുള്ള ഷോപ്പിംഗ് കോംപ്ലക്സില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കവെയാണ് ഒരു ഭീകരനെ ഒക്ടോബര്‍ 18 ശനിയാഴ്ച രാവിലെ എട്ട് മണിയോടെ വെടിവച്ചുകൊന്നത്.
വെള്ളിയാഴ്ച രാവിലെയാണ് മുഖ്യമന്ത്രിയുടെ വീടിന് നേരെ ആക്രമണമുണ്ടായത്. മുഖ്യമന്ത്രിയുടെ വീടിന് നേര്‍ക്ക് ഭീകരര്‍ ഗ്രനേഡ് എറിയുകയും വെടിവയ്ക്കുകയും ചെയ്യുകയായിരുന്നു. സ്ഫോടനത്തില്‍ രണ്ട് സൈനികര്‍ മരിച്ചു.
ആക്രമണത്തിന് ശേഷം അടുത്തുള്ള ഷോപ്പിംഗ് കോംപ്ലക്സില്‍ ഭീകരര്‍ ഒളിക്കുകയായിരുന്നു. തുടര്‍ന്നാണ് സൈനികര്‍ ഭീകരരുമായി ഏറ്റുമുട്ടല്‍ നടത്തിയത്.












Click it and Unblock the Notifications