Get Updates
Get notified of breaking news, exclusive insights, and must-see stories!

പാക് അധീന കശ്മീര്‍ തിരികെ വേണം: വാജ്പേയി

പാനിപത്ത്: കശ്മീരിനെ കുറിച്ച് നടക്കുന്ന ഏത് ചര്‍ച്ചയിലും പാക് അധീന കശ്മീരിനെ കുറിച്ചും അത് ഇന്ത്യ തിരിച്ചുപിടിക്കുന്നതിനെ പറ്റിയും ചര്‍ച്ച ചെയ്യപ്പെടണമെന്ന് പ്രധാനമന്ത്രി എ. ബി. വാജ്പേയി.

മറ്റാരുടെയും ഭൂമി നമുക്ക് ആവശ്യമില്ല. എന്നാല്‍ നമ്മുടെ ഒരിഞ്ച് ഭൂമി പോലും മറ്റുള്ളവര്‍ക്ക് നല്‍കില്ല- വാജ്പേയി പറഞ്ഞു.

തോക്കിന്റെ മുനയില്‍ ഭരണം നടത്തുന്നവരാണ് ജമ്മു കശ്മീരിന്റെ സ്വയംനിര്‍ണയാവകാശത്തെ പറ്റി സംസാരിക്കുന്നത്. ജമ്മു കശ്മീരിന് സ്വയംനിര്‍ണയാവകാശം വേണമെന്ന് പറയുന്ന പാകിസ്ഥാനില്‍ ജനാധിപത്യമില്ല.

പാകിസ്ഥാന്‍ നേതൃത്വത്തില്‍ നിന്ന് വ്യത്യസ്തമായി താനൊരു തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയാണെന്നും ജനങ്ങള്‍ ആഗ്രഹിക്കുന്ന കാലത്തോളം ആ സ്ഥാനത്ത് തുടരുമെന്നും വാജ്പേയി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+