തൊഗാഡിയയെ വിട്ടയയ്ക്കണം: സിംഗാള്‍
അയോധ്യ: വി എച്ച് പി നേതാവ് പ്രവിണ്‍ തൊഗാഡിയയെ വിട്ടയച്ചില്ലെങ്കില്‍ വി എച്ച് പി പ്രവര്‍ത്തകര്‍ അയോധ്യ വിട്ടുപോവില്ലെന്ന് വി എച്ച് പി അന്തര്‍ദേശീയ പ്രസിഡന്റ് അശോക്സിംഗാള്‍ പറഞ്ഞു.
തൊഗാഡിയയെ എത്രയും പെട്ടെന്ന് വിട്ടയയ്ക്കണമെന്ന് സിംഗാള്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
പൊലീസ് കസ്റഡിയിലായ തൊഗാഡിയ ഇപ്പോള്‍ സംസ്ഥാന ഗസ്റ് ഹൗസിലാണ്. വി എച്ച് പി പ്രഖ്യാപിച്ച പരിപാടി നടക്കാന്‍ മണിക്കൂറുകള്‍ അവശേഷിക്കെ മുന്‍കരുതലെന്ന നിലയിലാണ് തൊഗാഡിയയെ കസ്റഡിയിലെടുത്തത്.
തൊഗാഡിയയുടെ അയോധ്യയിലെ സാന്നിധ്യം ക്രമസമാധാന പ്രശ്നമുണ്ടാക്കുമെന്നതിനാലാണ് കസ്റഡിയിലെടുത്തതെന്ന് പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.












Click it and Unblock the Notifications