പ്രവിണ്‍ തൊഗാഡിയയെ വിട്ടു
ലഖ്ന: ഒക്ടോബര്‍ 18 ശനിയാഴ്ച രാവിലെ പൊലീസ് അറസ്റ് ചെയ്ത വി എച്ച് പി ജനറല്‍ സെക്രട്ടറി പ്രവിണ്‍ തൊഗാഡിയയെ അയോധ്യയിലേക്ക് പോവുന്നതിന് ജില്ലാ അധികൃതര്‍ അനുവദിച്ചു.
തൊഗാഡിയയുമായി ജില്ലാ അധികൃതര്‍ ചര്‍ച്ച നടത്തിയതിന് ശേഷമാണ് അദ്ദേഹത്തെ അയോധ്യയിലേക്ക് പോവുന്നതിന് അനുവദിച്ചത്. വി എച്ച് പി നേതാക്കളായ വിനായക് റായി ദേശ്പാണ്ഡെ, വി. എന്‍. ശുക്ല എന്നിവരോടൊപ്പമാണ് തൊഗാഡിയ അയോധ്യയിലേക്ക് തിരിച്ചത്.
അയോധ്യയില്‍ വൈകീട്ട് വി എച്ച് പി നടത്തുന്ന സങ്കല്പസഭയില്‍ പങ്കെടുക്കുന്നതിനായി ലഖ്നൊ വിമാനത്താവളത്തിലെത്തിയപ്പോഴാണ് തൊഗാഡിയ അറസ്റിലായത്.
ഫൈസാബാദ് ജില്ലാ അധികൃതരുടെ നിര്‍ദേശ പ്രകാരമാണ് തൊഗാഡിയയെ അറസ്റ് ചെയ്തതെന്നും ഫൈസാബാദ് ജില്ലാ അധികൃതരുമായി ബന്ധപ്പെട്ടതിന് ശേഷമാണ് അദ്ദേഹത്തെ വിട്ടയച്ചതെന്നും ജില്ലാ അധികൃതര്‍ വ്യക്തമാക്കി.
അയോധ്യയിലെ പരിപാടി സമാധാനപരമായി നടത്തുമെന്ന് വി എച്ച് പി നേതാവ് അശോക് സിംഗാള്‍ ഫൈസാബാദ് ജില്ലാ അധികൃതര്‍ക്ക് ഉറപ്പുനല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications