Get Updates
Get notified of breaking news, exclusive insights, and must-see stories!

ആന്റണി അച്ചടക്കസമിതിയുമായി ചര്‍ച്ച നടത്തി

തിരുവനന്തപുരം: എറണാകുളം ഉപതിരഞ്ഞെടുപ്പിലെ യു ഡി എഫിന്റെ പരാജയത്തെ കുറിച്ച് മുഖ്യമന്ത്രി എ. കെ. ആന്റണി ഒക്ടോബര്‍ 18 ശനിയാഴ്ച എ ഐ സി സിയുടെ അച്ചടക്ക സമിതിക്ക് വിശദീകരണം നല്‍കി.

എറണാകുളത്ത് യു ഡി എഫ് സ്ഥാനാര്‍ഥിക്ക് വേണ്ടി പ്രവര്‍ത്തിച്ചവരും പ്രവര്‍ത്തിക്കാത്തവരും ആരൊക്കെയാണെന്ന് ആന്റണി അച്ചടക്ക സമിതിയെ അറിയിച്ചു. എറണാകുളത്ത് എം. ഒ. ജോണ്‍ വിജയിക്കുമെന്ന് പ്രതീക്ഷിച്ചതിനാലാണ് എം. ഒ. ജോണിനെ സ്ഥാനാര്‍ഥിയാക്കാന്‍ നിര്‍ദേശിച്ചതെന്നും എന്നാല്‍ മുമ്പ് മൂന്ന് തവണ എറണാകുളത്ത് യു ഡി എഫ് തോറ്റിട്ടുണ്ടെന്നും ആന്റണി ചൂണ്ടിക്കാട്ടി.

തിങ്കളാഴ്ച സോണിയാഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം തനിക്ക് ചിലത് പറയാനുണ്ടെന്ന് അച്ചടക്ക സമിതിയുമായുള്ള ചര്‍ച്ചക്ക് ശേഷം ആന്റണി വാര്‍ത്താ ലേഖകരോട് പറഞ്ഞു.

എറണാകുളം ഉപതിരഞ്ഞെടുപ്പ് പരാജയത്തെ പറ്റി ചര്‍ച്ച ചെയ്യുന്നതിന് യു ഡി എഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടിയെയും എം. ഒ. ജോണിനെയും കെ. കരുണാകരന്‍ നേരത്തേ നിര്‍ദ്ദേശിച്ച സ്ഥാനാര്‍ത്ഥിയായ ലിനോ ജേക്കബിനെയും ദില്ലിയിലേക്ക് വിളിച്ചിട്ടുണ്ടെന്ന് അച്ചടക്ക സമിതി അംഗം ആര്‍. കെ. ധവാന്‍ പറഞ്ഞു. എം. ഒ. ജോണിനെ എറണാകുളത്തെ സ്ഥാനാര്‍ഥിയെന്ന നിലയിലും ലിനോ ജേക്കബിനെ സ്ഥാനാര്‍ഥി ലിസ്റിലുണ്ടായിരുന്നയാളെന്ന നിലയിലുമാണ് വിളിപ്പിച്ചതെന്ന് ധവാന്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+