Get Updates
Get notified of breaking news, exclusive insights, and must-see stories!

എംസിഎക്ക് 150 സീറ്റില്‍ പ്രവേശനത്തിനാളില്ല

മലപ്പുറം: കലിക്കറ്റ് സര്‍വകലാശാലയുടെ എം സി എ, എം എസ് സി കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്സുകള്‍ക്ക് അഞ്ച് സെന്ററുകളില്‍ ഒരു വിദ്യാര്‍ഥി പോലും പ്രവേശനത്തിനെത്തിയില്ല. ഉടന്‍ പൂട്ടേണ്ട സ്ഥിതിയിലാണ് ഈ സെന്ററുകള്‍.

എം സി എ കോഴ്സിന് കലിക്കറ്റ് സര്‍വകലാശാലയുടെ രണ്ട് സെന്ററുകളിലായി 53 സീറ്റുകള്‍ മാത്രമാണ് നികത്താനായത്. മറ്റ് സെന്ററുകളില്‍ പ്രവേശനത്തിന് വിദ്യാര്‍ഥികളുണ്ടായില്ല.

150 ഓളം എം സി എ സീറ്റുകളാണ് ഒഴിഞ്ഞുകിടക്കുന്നത്. പ്രവേശന പരീക്ഷയെഴുതിയ 130 വിദ്യാര്‍ഥികള്‍ക്കും പ്രവേശനത്തിന് കാര്‍ഡ് അയച്ചിരുന്നു. എന്നാല്‍ കാമ്പസ് സെന്ററിലും ജോണ്‍ മത്തായി സെന്ററിലുമായി 53 വിദ്യാര്‍ഥികള്‍ മാത്രമാണ് പ്രവേശനം നേടിയത്.

ഏഴ് സെന്ററുകളിലെ എം എസ് സി കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്സിനും 149 സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. പ്രവേശനപരീക്ഷയെഴുതിയ 57 വിദ്യാര്‍ഥികള്‍ക്കും കാര്‍ഡ് അയച്ചിരുന്നു. 19 പേര്‍ മാത്രമാണ് പ്രവേശനത്തിനെത്തിയത്. തിരൂര്‍ സെന്ററിലും പുല്ലൂറ്റ് കെ കെ ടി എം ഗവ. കോളജിലും മാത്രമാണ് പ്രവേശനം നടന്നത്. മറ്റ് അഞ്ച് സെന്ററുകളില്‍ പ്രവേശനത്തിനാളുണ്ടായില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+