സഭ വിളിച്ചുചേര്‍ക്കണമെന്ന് മുരളീധരന്‍
തിരുവനന്തപുരം: സ്പീക്കര്‍ വക്കം പുരുഷോത്തമനെ നീക്കമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നോട്ടീസ് നല്‍കിയ സാഹചര്യത്തില്‍ പ്രമേയത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ നിയമസഭ വിളിച്ചുചേര്‍ക്കണമെന്ന കെ പി സി സി പ്രസിഡന്റ് കെ. മുരളീധരന്‍ ആവശ്യപ്പെട്ടു.
സാങ്കേതിക പ്രശ്നങ്ങളുന്നയിച്ച് സഭ വിളിച്ചുചേര്‍ക്കുന്നതില്‍ തടസം പറയുന്നത് ശരിയല്ലെന്ന് മുരളി ചൂണ്ടിക്കാട്ടി.
എ. കെ. ആന്റണി മുഖ്യമന്ത്രി സ്ഥാനം ഒഴിയുകയാണെങ്കില്‍ താന്‍ കെ പി സി സി പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാന്‍ തയ്യാറാണ്. പ്രതിപക്ഷത്തിനെതിരെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കിയത് കോണ്‍ഗ്രസിന്റെ അംഗീകാരമില്ലാതെയാണ്. ഇക്കാര്യങ്ങള്‍ ചെയ്യുന്നതിന് മുമ്പ് പാര്‍ട്ടിയുമായ ആലോചിക്കേണ്ടതാണ്.
യു പിയില്‍ ബി ജെ പിയുടെ ഹിഡന്‍ അജണ്ട മുലായം സര്‍ക്കാര്‍ ഒരു തുള്ളി രക്തം പോലും വീഴ്ത്താതെ കൈകാര്യം ചെയ്തപ്പോള്‍ ഡ്യൂപ്ലിക്കേറ്റ് ഗാന്ധിമാരുടെ സംസ്ഥാനത്ത് ഒരു ചെറിയ പ്രശ്നത്തില്‍ ബി ജെ പിയുടെ ഹിഡന്‍ അജണ്ടക്ക് ആന്റണി സര്‍ക്കാര്‍ കീഴടങ്ങിയെന്ന് മുരളി ആരോപിച്ചു.












Click it and Unblock the Notifications