വിഷ്ണുദേവന്‍നമ്പൂതിരി ശബരിമല മേല്‍ശാന്തി
ശബരിമല: ശബരിമല ക്ഷേത്രത്തിലെ മേല്‍ശാന്തിയായി ഗോശാല വിഷ്ണുദേവന്‍ നമ്പൂതിരിയെ തിരഞ്ഞെടുത്തു.
പെരിയമന കെ. ഗോവിന്ദന്‍പോറ്റിയാണ് പുതിയ മാളികപ്പുറം മേല്‍ശാന്തി. ഇരുവരെയും നറുക്കെടുപ്പിലൂടെയാണ് തിരഞ്ഞെടുത്തത്.
തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ കീഴ്ശാന്തിയായ വിഷ്ണുദേവന്‍ നമ്പൂതിരി കാഞ്ഞങ്ങാട് സ്വദേശിയാണ്. അപേക്ഷ നല്‍കിയവരില്‍ യോഗ്യരായ ഒമ്പത് പേരില്‍ നിന്നാണ് വിഷ്ണുദേവന്‍ നമ്പൂതിരിയെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തത്.
ബാലികയായ ഗൗരിയാണ് നറുക്കെടുത്തത്. വിഷ്ണുദേവന്‍ നമ്പൂതിരി പുറപ്പെടാ മേല്‍ശാന്തിയായി ഒരു വര്‍ഷം ശബരിമലയില്‍ തങ്ങും.












Click it and Unblock the Notifications