സഭ വിളിച്ചില്ലെങ്കില്‍ നിയമമാര്‍ഗ്ഗം തേടും
തിരുവനന്തപുരം: സ്പീക്കര്‍ക്കെതിരെ നോട്ടീസ് നല്‍കിയതനുസരിച്ച് സഭ വിളിച്ച് കൂട്ടിയില്ലെങ്കില്‍ അതിനായി നിയമപരമായ വഴി നേടുമെന്നും പ്രതിപക്ഷ ഉപനേതാവ് കൊടിയേറി ബാലകൃഷണന്‍ അറിയിച്ചു.
തിരുവനന്തപുരം പ്രസ് ക്ലബിന്റെ ക്യാപ്പിറ്റല്‍ ഡിബേറ്റ് പരിപാടിയില്‍ സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയ്ക്ക് സഭയില്‍ ഭൂരിപക്ഷം ഉണ്ടെങ്കില്‍ സഭ ഉടനെ വിളിച്ച് കൂട്ടാവുന്നതാണ്. സഭയുടെ അന്തസ് ഉയര്‍ത്തിപിടിയ്ക്കാന്‍ മുഖ.മന്ത്രി തന്നെ സഭ വിളിയ്ക്കാന്‍ തയ്യാറാവണം. ക്യാബിനറ്റ് ആണ് സഭ വിളിയ്ക്കാനായി ഗവര്‍ണറോട് ആവശ്യപ്പെടേണ്ടത്.
അത് ഉണ്ടായില്ലെങ്കില്‍ നിയമപരവും ഭരണഘടനാപരവുമായ എല്ലാ മാര്‍ഗ്ഗവും പ്രതിപക്ഷം തേടും. കൊടിയേരി പറഞ്ഞു.












Click it and Unblock the Notifications