പൊതുസ്ഥലങ്ങളില്‍ തുപ്പരുത്, തുമ്മരുത്
തിരുവനന്തപുരം: പൊതുസ്ഥലങ്ങളില്‍ തുമ്മുന്നത് വിലക്കണമെന്ന് സര്‍ക്കാര്‍ സര്‍ക്കുലര്‍ ഇറക്കി.
മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ സെക്രട്ടറിമാര്‍ക്ക് അര്‍ബന്‍ അഫയേഴ്സ് ഡയറക്ടര്‍ അയച്ച സര്‍ക്കുലറിലാണ് തുമ്മുന്നത് വിലക്കാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. പൊതുസ്ഥലങ്ങളില്‍ ജ-നങ്ങള്‍ തുമ്മുന്നതുവഴി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന് സര്‍ക്കുലറില്‍ പറയുന്നു. നവംബര്‍ 29 നാണ് ഈ സര്‍ക്കുലര്‍ അയച്ചത്.
പൊതു നിരത്തുകളിലും പൊതു സ്ഥലങ്ങളിലും ജനങ്ങള്‍ തുപ്പുകയും തുമ്മുകയും ചെയ്യുന്നത് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതായി പറയുന്നു.
തുമ്മുന്നതും തുപ്പുന്നതും നിരോധിച്ചുകൊണ്ട് നോട്ടീസ് ബോര്‍ഡുകള്‍ സ്ഥാപിക്കുകയും വീഡിയോ പ്രദര്‍ശനം നടത്തുകയും ചെയ്യണമെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്.












Click it and Unblock the Notifications