കാത്തലിക് സിറിയന്‍ ബാങ്ക് ഓഹരി ഇറക്കുന്നു
കോയമ്പത്തൂര്‍: കാത്തലിക്ക് സിറിയന്‍ ബാങ്ക് 40 കോടി രൂപയുടെ ഓഹരി പുറത്തിറക്കുന്നു. അടുത്ത രണ്ട് ആഴ്ചയ്ക്കുള്ളില്‍ തന്നെ ഇത് വിപണിയിലെത്തുമെന്ന് ബാങ്ക് ചെയര്‍മാനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ എം. ആര്‍. അച്ചന്‍ പറഞ്ഞു.
40 കോടി രൂപ അധികമായി നിക്ഷേപിക്കുന്നതിലൂടെ കാത്തലിക് സിറിയന്‍ ബാങ്കിന്റെ മൂലധനശേഷി അനുപാതം 10.53 ശതമാനത്തില്‍ നിന്ന് 11 ശതമാനമായി വര്‍ധിപ്പിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.
നടപ്പ് സാമ്പത്തിക വര്‍ഷം അവസാനിക്കും മുമ്പ് കാത്തലിക് സിറിയന്‍ ബാങ്കിന് 50 എ ടി എം സെന്ററുകളുണ്ടാവും. മറ്റ് ബാങ്കുകളുമായി ഈ സംവിധാനം പങ്കിടുന്നത് പിന്നീട് പരിഗണിക്കും. 2004 മാര്‍ച്ചിന് മുമ്പായി ബാങ്കിന് 300 ശാഖകള്‍ ഉണ്ടാവും.
കോയമ്പത്തൂരിലെ കരുമാത്തംപട്ടിയില്‍ കാത്തലിക് സിറിയന്‍ ബാങ്കിന്റെ എ ടി എം സെന്റര്‍ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം.












Click it and Unblock the Notifications