അയോധ്യാ പ്രശ്നം പരിഹരിക്കും: കേന്ദ്രമന്ത്രി
ചെന്നൈ: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിലൂടെ ഒരു വര്‍ഷത്തിനുള്ളില്‍ അയോധ്യാ പ്രശ്നം എല്ലാവര്‍ക്കും സ്വീകാര്യമായ വിധത്തില്‍ പരിഹരിക്കാനാവുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി സ്വാമി ചിന്മയാനന്ദ് പറഞ്ഞു.
മുസ്ലിം, ഹിന്ദു നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തുന്നതിലൂടെ പ്രശ്നം പരിഹരിക്കാന്‍ കേന്ദ്രം തയ്യാറാണ്. ഇരുസമുദായത്തിലെയും നേതാക്കളുമായുള്ള ചര്‍ച്ചകള്‍ കേന്ദ്രം സംഘടിപ്പിക്കും.
ബാബ്റി മസ്ജിദ് ഉണ്ടായിരുന്ന സ്ഥലത്ത് ക്ഷേത്രം നിലനിന്നിരുന്നുവെന്ന് ഉത്ഖനനത്തിലൂടെ കണ്ടെത്തിയതോടെ ഹിന്ദു സമുദായത്തിന്റെ ഇത്രയും കാലത്തെ അവകാശവാദം യാഥാര്‍ഥ്യമാണെന്ന് തെളിഞ്ഞിരിക്കുകയാണ്.
അയോധ്യയിലെ കര്‍സേവക്പുരത്തെ സങ്കല്പസഭ സമാധാനപരമായി നടന്നതില്‍ സന്തോഷമുണ്ടെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.












Click it and Unblock the Notifications