പ്രവാസി ദിവസ് ജനവരിയില്‍
ദില്ലി: അടുത്ത വര്‍ഷം ജനവരിയില്‍ നടക്കുന്ന പ്രവാസി ദിവസ് പരിപാടിയില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള രണ്ടായിരത്തിലേറെ വിദേശ ഇന്ത്യക്കാര്‍ പങ്കെടുക്കുമെന്ന് വിദേശകാര്യ സെക്രട്ടറി ജെ. സി. ശര്‍മ അറിയിച്ചു.
പ്രധാനമന്ത്രി എ. ബി. വാജ്പേയി കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ജനവരി ഒമ്പതിനാണ് തുടങ്ങുന്നത്.
ബിസിനസ് അവസരങ്ങള്‍, സാമ്പത്തിക സേവനം, നിക്ഷേപമേഖലകള്‍ എന്നിവയിലായിരിക്കും പ്രധാനമായി സമ്മേളനം ഊന്നുന്നതെന്ന് ശര്‍മ പറഞ്ഞു. വിദ്യാഭ്യാസം, സംസ്കാരം, ശാസ്ത്രം. സാങ്കേതികവിദ്യ എന്നീ മേഖലകളിലാണ് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നത്.
കണ്‍വെന്‍ഷന് മുമ്പായി 20 വിദ്യാര്‍ഥികള്‍ക്കായി രണ്ട് മാസത്തെ പരിശീലന പരിപാടി നടത്തും. പ്രധാനപ്പെട്ട 10 രാജ്യങ്ങളില്‍ നിന്നുള്ള രണ്ട് വിദ്യാര്‍ഥികളെ വീതമായിരിക്കും പരിപാടിയില്‍ പങ്കെടുപ്പിക്കുന്നത്.
തുണിത്തരങ്ങള്‍, അലങ്കാരപ്പണി, ആഭരണങ്ങള്‍, ചമയങ്ങള്‍ എന്നിവയുടെ പ്രദര്‍ശനം കണ്‍വെന്‍ഷനോട് അനുബന്ധിച്ചുണ്ടാവും. വിവിധ ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള മേളയും സംഘടിപ്പിക്കും.












Click it and Unblock the Notifications