Get Updates
Get notified of breaking news, exclusive insights, and must-see stories!

ആന്റണി അച്ചടക്ക നടപടി ആവശ്യപ്പെട്ടില്ല

ദില്ലി: എറണാകുളം ഉപസമിതി തിരഞ്ഞെടുപ്പില്‍ യു ഡി എഫിനുണ്ടായ പരാജയത്തെ കുറിച്ച് സാഹി കമ്മിറ്റിക്ക് വിശദീകരണം നല്‍കിയ മുഖ്യമന്ത്രി എ. കെ. ആന്റണി വിമതപ്രവര്‍ത്തനത്തിന്റെ പേരില്‍ ആര്‍ക്കെങ്കിലുമെതിരെ അച്ചടക്ക നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടില്ല.

അത്തരം കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് ഹൈക്കമാന്റാണെന്നും ആര്‍ക്കെങ്കിലുമെതിരെ അച്ചടക്ക നടപടിയെടുക്കണമെന്ന് ആവശ്യപ്പെടാന്‍ താനാളല്ലെന്നുമുള്ള നിലപാടാണ് സാഹി കമ്മിറ്റിക്ക് മുന്നില്‍ ആന്റണി സ്വീകരിച്ചത്. കെ. കരുണാകരനെതിരെയോ കെ. മുരളീധരനെതിരെയോ വ്യക്തിപരമായ പരാതി ഉന്നയിക്കാനും ആന്റണി ശ്രമിച്ചില്ല.

എറണാകുളം ഉപതിരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണം മുസ്ലിം വോട്ട് നഷ്ടപ്പെട്ടതും സംഘടനാവിരുദ്ധ പ്രവര്‍ത്തനവുമാണെന്നാണ് ആന്റണി നല്‍കിയ വിശദീകരണമെന്ന് സമിതി ചെയര്‍മാന്‍ സാഹി പറഞ്ഞു.

ന്യൂനപക്ഷ വോട്ട് നഷ്ടപ്പെട്ടതാണ് തോല്‍വിക്ക് പ്രധാന കാരണമെന്നും അതിന് മാറാട് സംഭവം കാരണമായെന്നും ആന്റണി വ്യക്തമാക്കി. ആദ്യമായാണ് ന്യൂനപക്ഷ വോട്ടിലുണ്ടായ ചോര്‍ച്ചയാണ് പരാജയകാരണമെന്ന് ആന്റണി സമ്മതിക്കുന്നത്.

വിമതപ്രവര്‍ത്തനം പരാജയത്തിന്റെ ഒരു കാരണം മാത്രമാണെന്നാണ് ആന്റണി സമിതിക്ക് മുന്നില്‍ പറഞ്ഞത്. കരുണാകരനുമായി വ്യക്തിപരമായി തനിക്ക് യാതൊരു വൈരാഗ്യവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+