പാരമ്പര്യ വൈദ്യന്‍മാര്‍ക്കായി പുതിയ നിയമം
കണ്ണൂര്‍: പരമ്പരാഗത ആയുര്‍വേദ, സിദ്ധ വൈദ്യന്‍മാര്‍ക്ക് അംഗീകാരം നല്‍കുന്നതിനായി പുതിയ നിയമം കൊണ്ടുവരുമെന്ന് ആരോഗ്യമന്ത്രി പി. ശങ്കരന്‍ പറഞ്ഞു.
ആയുര്‍വേദ, സിദ്ധ രംഗത്തെ പാരമ്പര്യ വൈദ്യന്മാരെ സംരക്ഷിക്കുന്നതിന് നിലവിലുള്ള നിയമം അപര്യാപ്തമായ സാഹചര്യത്തിലാണ് പുതിയ ബില്‍ കൊണ്ടുവരുന്നത്. കുറഞ്ഞത് 10 വര്‍ഷത്തെ സേവന പരിചയമുള്ള വൈദ്യന്‍മാര്‍ക്ക് അംഗീകാരം നല്‍കുന്നതിനാണ് പുതിയനിയമം നടപ്പിലാക്കുന്നത്.
ഒക്ടോബര്‍ 19 ഞായറാഴ്ച കണ്ണൂരില്‍ ഒരു സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ആയുര്‍വേദ, സിദ്ധ മരുന്ന് നിര്‍മാണ യൂണിറ്റുകള്‍ക്ക് പേറ്റന്റ് സമ്പാദിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ മുന്‍കൈയെടുക്കണം. ആയുര്‍വേദം ആഗോളരംഗത്ത് ജനകീയമാക്കുന്നതിന് കേന്ദ്രം നടപടികള്‍ സ്വീകരിക്കണം.
ആയുര്‍വേദ തോട്ടങ്ങള്‍ സ്ഥാപിക്കുന്നതിന് മുന്നോട്ടുവരുന്നവര്‍ക്ക് 30 ലക്ഷം രൂപയുടെ സഹായം സര്‍ക്കാര്‍ നല്‍കും. സംസ്ഥാനത്ത് 20 ആയുര്‍വേദ തോട്ടങ്ങള്‍ സ്ഥാപിക്കുന്നുണ്ട്- മന്ത്രി അറിയിച്ചു.












Click it and Unblock the Notifications