ഭൂരിപക്ഷം എതിരെങ്കില്‍ രാജിവയ്ക്കാം: വക്കം
തിരുവനന്തപുരം: ഭൂരിപക്ഷം എം എല്‍ എമാര്‍ തനിക്കെതിരാണെങ്കില്‍ നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ത്ത് പ്രമേയം അവതരിപ്പിക്കാതെ തന്നെ രാജിവയ്ക്കാന്‍ ഒരുക്കമാണെന്ന് സ്പീക്കര്‍ വക്കം പുരുഷോത്തമന്‍.
സിങ്കപ്പൂര്‍ സന്ദര്‍ശനം കഴിഞ്ഞ് തിരുവനന്തപുരത്ത് തിരിച്ചെത്തിയ വക്കം ഒക്ടോബര്‍ 19 ഞായറാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.
തന്നെ സ്പീക്കര്‍ സ്ഥാനത്തു നിന്ന് പ്രതിപക്ഷം നോട്ടീസ് നല്‍കിയ സാഹചര്യത്തില്‍ പ്രമേയം ചര്‍ച്ച ചെയ്യുന്നതിന് നിയമസഭ വിളിച്ചുചേര്‍ക്കേണ്ടത് സര്‍ക്കാരാണ്. നിയമസഭ വിളിച്ചു ചേര്‍ക്കാന്‍ സ്പീക്കര്‍ക്ക് ആവശ്യപ്പെടാനാവില്ല.
പ്രമേയത്തിന്മേല്‍ രഹസ്യ ബാലറ്റ് നടത്തുകയാണെങ്കില്‍ ഒരു വിഭാഗം സി പി എം എം എല്‍ എമാരും തനിക്ക് അനുകൂലമായി വോട്ട് ചെയ്യും. എറണാകുളം ഉപതിരഞ്ഞെടുപ്പില്‍ താന്‍ പ്രചാരണം നടത്തിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് വക്കം പറഞ്ഞു.












Click it and Unblock the Notifications