ലാദന്‍ വീണ്ടും ഭീഷണി മുഴക്കുന്നു
ദോഹ: യു എസിലും പുറത്തും ചാവേര്‍ ആക്രമണങ്ങള്‍ നടത്തുമെന്ന് അല്‍ കെയ്ദ നേതാവ് ഒസാമാ ബിന്‍ ലാദന്‍ ഭീഷണി മുഴക്കി.
അല്‍ ജസീറ ചാനല്‍ സംപ്രേഷണം ചെയ്ത ലാദന്റെ പുതിയ ടേപ്പിലാണ് യു എസിനും സുഹൃദ്രാജ്യങ്ങള്‍ക്കുമെതിരെ ആക്രമണഭീഷണി മുഴക്കിയിരിക്കുന്നത്. അമേരിക്കയും കൂട്ടരും അനീതി ചെയ്യുന്നത് നിര്‍ത്തുന്നതുവരെ ചാവേര്‍ പോരാട്ടങ്ങള്‍ തുടരുമെന്ന് ലാദന്‍ താക്കീത് ചെയ്തു.
ഇറാക്കിനെതിരെ നീതിയില്ലാത്ത യുദ്ധത്തില്‍ പങ്കാളികളായ ബ്രിട്ടന്‍, സ്പെയിന്‍, ഓസ്ട്രേലിയ, പോളണ്ട്, ജപ്പാന്‍, ഇറ്റലി എന്നീ രാജ്യങ്ങള്‍ക്ക് നേരെ പ്രതികാരം ചെയ്യുമെന്ന് ലാദന്‍ പറയുന്നു.
അമേരിക്കയെ സഹായിയ്ക്കുന്ന കുവൈത്ത് പോലുള്ള മുസ്ലിം രാഷ്ട്രങ്ങളേയും വെറുതെ വിടില്ലെന്ന് ടേപ്പില്‍ പറയുന്നുണ്ട്.












Click it and Unblock the Notifications