അദ്വാനി വിക്രമസിംഗെയെ കണ്ടു
ദില്ലി: സമാധാന പ്രക്രിയ മുന്നോട്ടു കൊണ്ടുപോവുന്നതിന് എല്‍ ടി ടി ഇയില്‍ നിന്നും പുതിയ നിര്‍ദേശങ്ങള്‍ക്ക് ശ്രീലങ്കാ സര്‍ക്കാര്‍ കാത്തിരിക്കുകയാണെന്ന് ഉപപ്രധാനമന്ത്രി എല്‍. കെ. അദ്വാനി പറഞ്ഞു.
ശ്രീലങ്ക പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയ സന്ദര്‍ശിച്ചതിന് ശേഷം വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു അദ്വാനി.
ശ്രീലങ്കാ സര്‍ക്കാരും എല്‍ ടി ടി ഇയും തമ്മില്‍ നടന്നുവരുന്ന ചര്‍ച്ചയുടെ പുരോഗതിയെ കുറിച്ച് വിക്രമസിംഗെ കൂടിക്കാഴ്ചയില്‍ തന്നോട് പറഞ്ഞു. എല്‍ ടി ടി ഇയുടെ പുതിയ നിര്‍ദേശങ്ങള്‍ ലഭിച്ചതിന് ശേഷം ചര്‍ച്ച മുന്നോട്ടുകൊണ്ടുപോവാനാവുമെന്ന പ്രതീക്ഷയിലാണ് ശ്രീലങ്ക സര്‍ക്കാര്‍- അദ്വാനി അറിയിച്ചു.
ഒക്ടോബര്‍ 19 ഞായറാഴ്ച രാത്രിയാണ് വിക്രമസിംഗെ ദില്ലിയിലെത്തിയത്. നാല് ദിവസത്തെ സന്ദര്‍ശനത്തിനായെത്തിയ വിക്രമസിംഗെ പ്രധാനമന്ത്രി എ. ബി. വാജ്പേയിയുമായും മറ്റ് ഇന്ത്യന്‍ നേതാക്കളുമായും ചര്‍ച്ച നടത്തും.












Click it and Unblock the Notifications