അനിമേഷന്‍ കാമ്പസ് ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: കെല്‍ട്രോണിന്റെ അനിമേഷന്‍ കാമ്പസ് ഒക്ടോബര്‍ 19 ഞായറാഴ്ച വ്യവസായമന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു.
അഡോബ്, മാക്രോമീഡിയ, ഡിസ്ക്രീറ്റ് എന്നിവയുടെ അംഗീകാരമാണ് അനിമേഷന്‍ കാമ്പസ് ലക്ഷ്യം വയ്ക്കുന്നതെന്ന് കെല്‍ട്രോണ്‍ മാനേജിംഗ് ഡയറക്ടര്‍ വി. രാംകുമാര്‍ പറഞ്ഞു. ഇന്ത്യയിലെയും അന്തര്‍ദേശീയതലത്തിലെയും വിദ്യാര്‍ഥികളെ ആകര്‍ഷിക്കാന്‍ അനിമേഷന്‍ കാമ്പസിനാവും.
മള്‍ട്ടി മീഡീയ ആന്റ് വെബ് എഞ്ചിനീയറിംഗില്‍ ഒരു വര്‍ഷത്തെ ഡിപ്ലോമ കാമ്പസില്‍ തുടങ്ങും. ഇതിനോട് അനുബന്ധിച്ച് കാമ്പസില്‍ സൗജന്യ ശില്പശാലകളും സെമിനാറുകളും ഒക്ടോബര്‍ 29, 30 തീയതികളില്‍ നടക്കും.
അനിമേഷന്‍, സ്പെഷല്‍ ഇഫക്ട്സ്, ഗെയിമിംഗ്, വെബ് എഞ്ചീനീയറിംഗ് എന്നിവയിലും കോഴ്സുകളുണ്ട്. ത്രിമാന (ത്രിഡി) അനിമേഷനിലും സ്പെഷ്യല്‍ ഇഫക്ട്സിലും ഹ്രസ്വ കോഴ്സുകളുമുണ്ടാവും. 2004 ഫിബ്രവരിയില്‍ ദേശീയ വീഡിയോ മേള സംഘടിപ്പിക്കും.
15 ഐടി പരിശീലന കേന്ദ്രങ്ങള്‍ കെല്‍ട്രോണ്‍ സംസ്ഥാനത്ത് സ്ഥാപിച്ചിട്ടുണ്ട്. സാങ്കേതിവിദ്യയിലും അതിന്റെ പ്രയോഗത്തിലും വന്നിട്ടുള്ള ഏറ്റവും പുതിയ മാറ്റങ്ങള്‍ ഉള്‍കൊള്ളുന്ന പരിശീലനമാണ് ഈ കേന്ദ്രങ്ങളില്‍ നല്‍കുന്നത്.












Click it and Unblock the Notifications