Get Updates
Get notified of breaking news, exclusive insights, and must-see stories!

ആന്റണി സോണിയയുമായി ചര്‍ച്ച നടത്തി

ദില്ലി: മുഖ്യമന്ത്രി എ. കെ. ആന്റണി എ ഐ സി സി പ്രസിഡന്റ് സോണിയാഗാന്ധിയുമായി ഒക്ടോബര്‍ 20 തിങ്കളാഴ്ച ചര്‍ച്ച നടത്തി.

എറണാകുളം തിരഞ്ഞെടുപ്പിലെ യു ഡി എഫ് സ്ഥാനാര്‍ഥിയുടെ പരാജയത്തെ കുറിച്ചും തുടര്‍ന്നുണ്ടായ സാഹചര്യത്തെ കുറിച്ചും സോണിയക്ക് വിശദീകരണം നല്‍കിയെന്ന് ആന്റണി പറഞ്ഞു. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല.

എറണാകുളം ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആന്റണി സോണിയയോട് ആവശ്യപ്പെട്ടതായാണ് അറിയുന്നത്. ഇപ്പോഴത്തെ സ്ഥിതിയില്‍ കേരളത്തില്‍ ഭരണവും പാര്‍ട്ടി പ്രവര്‍ത്തനവും ഒന്നിച്ചുകൊണ്ടുപോവാനാവില്ലെന്നും അദ്ദേഹം സോണിയയെ ധരിപ്പിച്ചു.

അതേ സമയം കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കാള്‍ക്കെതിരെ ഉടന്‍ നടപടിയുണ്ടാവില്ലെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേല്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+