ആന്റണി നടപടി ആവശ്യപ്പെട്ടു
ദില്ലി: എറണാകുളം ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി എ.കെ. ആന്റണി ആവശ്യപ്പെട്ടു.
എഐസിസി ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേലുമായി നടത്തിയ ചര്‍ച്ചയിലാണ് ആന്റണി ഈ ആവശ്യം ഉന്നയിച്ചത്. നടപടിയുണ്ടായാല്‍ പാര്‍ട്ടിപിളര്‍ന്നേയ്ക്കാന്‍ സാധ്യതയില്ലേ എന്ന അഹമ്മദ് പട്ടേലിന്റെ ചോദ്യത്തിന് അത് തള്ളിക്കളയാനാവില്ലെന്നും ആന്റണി പറഞ്ഞതായി അറിയുന്നു.
ഒക്ടോബര്‍ 20 തിങ്കളാഴ്ച ആന്റണി എഐസിസി അധ്യക്ഷ സോണിയാഗാന്ധിയുമായി ചര്‍ച്ച നടത്തും. നടപടിയെടുക്കണമെന്ന് ആന്റണി ആവശ്യമുന്നയിച്ചതോടെ കോണ്‍ഗ്രസിനുള്ളിലെ പ്രതിസന്ധി മൂര്‍ച്ഛിക്കുകയാണ്.












Click it and Unblock the Notifications