ലോകത്തിലെ ഏറ്റവും വലിയ വിളക്ക് സ്ഥാപിച്ചു
കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ എണ്ണവിളക്ക് കൂത്താട്ടുകുളം ഹോളി ഫാമിലി ചര്‍ച്ചില്‍ സ്ഥാപിച്ചു.
26 അടി ഉയരവും 6500 കിലോ തൂക്കവുമുള്ള വിളക്ക് മദര്‍ തെരേസെയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ച ഒക്ടോബര്‍ 19 ഞായറാഴ്ചയാണ് പള്ളിയില്‍ സ്ഥാപിച്ചത്. ഒക്ടോബര്‍ 28ന് വിളക്ക് ഔപചാരികമായി സമര്‍പ്പിക്കും.
1001 കുടുംബങ്ങളില്‍ നിന്നായി 1001 രൂപ വീതമാണ് സംഭാവന പിരിച്ചത്. 26 ലക്ഷമാണ് വിളക്ക് നിര്‍മിക്കുന്നതിന് ചെലവ് വന്നത്.
ഹിന്ദു, മുസ്ലിം മതങ്ങളില്‍ പെട്ടവരും വിളക്ക് നിര്‍മിക്കുന്നതിനായി സംഭാവന നല്‍കിയിരുന്നു. കെ. എല്‍. ശര്‍മ, വെങ്കിടാചലം, ലക്ഷ്മണഅയ്യര്‍ എന്നിവരാണ് വിളക്ക് നിര്‍മിച്ചത്.
ലോകത്തിലെ ഏറ്റവും വലിയ വിളക്ക് നിര്‍മിച്ചതിന്റെ പേരില്‍ ഗിന്നസ് ബുക്കില്‍ സ്ഥാനം തേടാന്‍ ശ്രമിക്കുമെന്ന് ശര്‍മ പറഞ്ഞു.


Click it and Unblock the Notifications