ആന്റണി ശൈലി മാറ്റണമെന്ന് ഇ. അഹമ്മദ്
ദില്ലി: മുഖ്യമന്ത്രി എ. കെ. ആന്റണിയുടെ ഭരണശൈലി മാറണമെന്നാണ് കേരളത്തിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഇ. അഹമ്മദ് പറഞ്ഞു.
ഒക്ടോബര്‍ 20 തിങ്കളാഴ്ച എ ഐ സി സി പ്രസിഡന്റ് സോണിയാഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു അഹമ്മദ്. മുഖ്യമന്ത്രി എ. കെ. ആന്റണി സോണിയയെ സന്ദര്‍ശിക്കുന്നതിന് മുമ്പായാണ് അഹമ്മദ് ചര്‍ച്ച നടത്തിയത്.
കേരളത്തിലെ നേതൃമാറ്റം സംബന്ധിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്റ് അഭിപ്രായം ചോദിച്ചാല്‍ ലീഗിന്റെ നിലപാട് അറിയിക്കുമെന്ന് ഒരു ചോദ്യത്തിന് മറുപടിയായി അഹമ്മദ് പറഞ്ഞു. മുഖ്യമന്ത്രിയുടെ ശൈലി മാറണമെന്ന് ലീഗ് പ്രമേയം പാസാക്കിയിട്ടുണ്ട്. കേരളത്തിലെ ജനങ്ങളും അതാണ് ആഗ്രഹിക്കുന്നത്. കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ ഐക്യജനാധിപത്യ മുന്നണിയുടെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിച്ചിട്ടുണ്ട്.
അഹമ്മദിന് പിന്നാലെ മന്ത്രി കെ. സുധാരകരനും സോണിയയെ കണ്ടു. എറണാകുളം ഉപതിരഞ്ഞെടുപ്പില്‍ ഐ വിഭാഗം നേതാക്കള്‍ നടത്തിയ വിമതപ്രവര്‍ത്തനത്തിന് തെളിവെന്ന നിലയില്‍ ഒരു വീഡിയോ കാസറ്റ് സുധാകരന് സോണിയക്ക് നല്കി. കഴിഞ്ഞ ദിവസം ഈ കസറ്റ് സുധാകരന് അഹമ്മദ് പട്ടേലിനും നല്‍കിയിരുന്നു.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications