വിന്‍ഡോസ് മലയാളം ഉടന്‍
തിരുവനന്തപുരം: വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റത്തിന്റെ മലയാളം പതിപ്പ് മൈക്രോസോഫ്റ്റ് ഉടന്‍ പുറത്തിറക്കും.
ഔദ്യോഗികമായി പുറത്തിറക്കുന്നത് മുമ്പുള്ള അന്തിമ പരിശോധനയുടെ ഘട്ടത്തിലാണ് ഇപ്പോഴുള്ളതെന്ന് മൈക്രോസോഫ്റ്റ് ഇന്ത്യ അധികൃതര്‍ അറിയിച്ചു.
പ്രൊജക്ട് ഭാഷാ പരിപാടിയുടെ ഭാഗമായി 1999ലാണ് വിന്‍ഡോസ് മലയാളം പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചിരുന്നത്. വിന്‍ഡോസ് ഹിന്ദിയിലും തമിഴിലും നേരത്തെ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
സര്‍ക്കാര്‍ മേഖലയിലേക്കും വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മൈക്രോസോഫ്റ്റ് വിന്‍ഡോസ് വിവിധ ഭാഷകളില്‍ പുറത്തിറക്കുന്നത്.












Click it and Unblock the Notifications