മാറാട് അഞ്ച് കുടുംബങ്ങളെ കൂടി കൊണ്ടുവന്നു
കോഴിക്കോട്: അഞ്ച് കുടുംബങ്ങളെ കൂടി ജില്ലാ അധികൃതര്‍ ഒക്ടോബര്‍ 20 തിങ്കളാഴ്ച മാറാടേക്ക് തിരികെ കൊണ്ടുവന്നു. ഇതോടെ മാറാട് പുനരധിവസിപ്പിക്കപ്പെട്ട കുടുംബങ്ങളുടെ എണ്ണം 240 ആയി.
15 പേരുള്‍പ്പെടുന്ന അഞ്ച് കുടുംബങ്ങളെയാണ് തിങ്കളാഴ്ച മാറാടേക്ക് തിരികെ കൊണ്ടുവന്നത്. മെയില്‍ നടന്ന കൂട്ടക്കൊലയില്‍ മരിച്ച ഏക മുസ്ലിമും ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രത്തിലെ 150 പ്രതികളില്‍ ഒരാളുമായ അസ്ഗറിന്റെ കുടുംബവും ഇതില്‍ ഉള്‍പ്പെടുന്നു. അസ്ഗറിന്റെ കുടുംബത്തെ തിരികെ കൊണ്ടുവരുന്നതിനോട് ചിലര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു.
ക്യാമ്പുകളില്‍ താമസിക്കുകയോ പേര് രജിസ്റര്‍ ചെയ്യുകയോ ചെയ്യാത്ത നാല്പതോളം കുടുംബങ്ങള്‍ എവിടെയാണെന്ന് കണ്ടെത്താന്‍ ജില്ലാ അധികൃതര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.
മാറാട് നടപ്പിലാക്കേണ്ട വികസന പരിപാടികളെ കുറിച്ച് ജില്ലാ കളക്ടര്‍ ടി. ഒ. സൂരജ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി.












Click it and Unblock the Notifications