കേരളത്തിലെത്തില്‍ തുലാവര്‍ഷം തുടങ്ങി
തിരുവനന്തപുരം: കേരളത്തില്‍ തുലാവര്‍ഷമെത്തി. തിങ്കളാഴ്ച കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നല്ല മഴ പെയ്തു.
ഒക്ടോബര്‍ 19 ഞായറാഴ്ച തന്നെ വടക്ക് കിഴക്കന്‍ കാലവര്‍ഷം തമിഴ്നാട്ടിന്റെ വിവിധ പ്രദേശങ്ങളില്‍ എത്തിയിരുന്നു. കൊച്ചിയിലെ ചിലഭാഗങ്ങളില്‍ തിങ്കളാഴ്ച എട്ട് സെന്റീമീറ്റര്‍ മഴയാണ് പെയ്തത്. താഴ്ന സ്ഥലങ്ങളില്‍ പലടത്തും വെള്ളം കയറി. ആര്യങ്കാവ്, തൊടുപുഴ എന്നിവിടങ്ങളില്‍ നാല് സെന്റീമീറ്ററും കോട്ടയം, പീരുമേട് എന്നിവിടങ്ങളില്‍ മൂന്ന് സെന്റീമീറ്റര്‍ മഴയുമാണ് പെയ്തത്.
എന്നാല്‍ തുലാവര്‍ഷം ലക്ഷദ്വീപില്‍ കാര്യമായി പെയിതില്ല. അടുത്ത രണ്ട് ദിവസങ്ങളിലും കേരളത്തില്‍ ഇതേ രീതിയില്‍ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കിയത്.












Click it and Unblock the Notifications