Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഴിഞ്ഞം തുറമുഖ വികസനത്തിന് നിവേദനം

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ വികസനത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് എന്‍വയോണ്‍മെന്റ് ആന്റ് ഡെവലപ്മെന്റ് ഇനീഷ്യേറ്റീവ്സ് ഫോര്‍ തിരുവനന്തപുരം കേന്ദ്ര ഷിപ്പിംഗ് മന്ത്രി ശത്രുഘ്നന്‍സിന്‍ഹയ്ക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.

സാഗര്‍മാല പദ്ധതിക്ക് കീഴില്‍ വിഴിഞ്ഞത്തെ അന്താരാഷ്ട്ര തുറമുഖമായി വികസിപ്പിക്കാനാവുമെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. വിഴിഞ്ഞം തുറമുഖത്തിന്റെ വികസനത്തിന് അനുകൂലമായ ഒട്ടേറെ ഘടകങ്ങളുണ്ട്. കൊളംബോ തുറമുഖവുമായി താരതമ്യം ചെയ്യുമ്പോള്‍ കൂടുതല്‍ അനുകൂല ഘടകങ്ങളാണ് വിഴിഞ്ഞം തുറമുഖത്തിനുള്ളത്.

കഴിഞ്ഞ കുറെ ദശകങ്ങളായി വിഴിഞ്ഞം തുറമുഖത്തിന്റെ വികസനം സംസ്ഥാന സര്‍ക്കാരിന്റെ അജണ്ടയിലുണ്ട്. എന്നാല്‍ വികസനം പ്രാവര്‍ത്തിമാകമാക്കാന്‍ കഴിയാത്തതിന് പല കാരണങ്ങളുണ്ട്. സാമ്പത്തിക കാരണങ്ങളാണ് പ്രധാനം.

വിഴിഞ്ഞം തുറമുഖത്തിന്റെ വികസനം തലസ്ഥാന നഗരിയുടെ വികസനത്തിനും വഴിതെളിയിക്കും. തുറമുഖ വികസനം ധാരാളം തൊഴിലവസരങ്ങള്‍ തുറന്നുകൊടുക്കും.

വികസനപദ്ധതിയുടെ സാധ്യതാപഠനം നടത്തുന്നതിന് ഒരു സ്വകാര്യ ഏജന്‍സിയെ സംസ്ഥാന സര്‍ക്കാര്‍ എല്പിക്കുകയും ഏജന്‍സി റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. റിപ്പോര്‍ട്ടിന്റെ കോപ്പി ആവശ്യപ്പെടണമെന്നും തുറമുഖ വികസനത്തിന് അനുമതി നല്‍കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+