മദര്‍ തെരേസ വാഴ്ത്തപ്പെട്ടവളായി
വത്തിക്കാന്‍: കാരുണ്യത്തിന്റെ മഹാദൂതയായ മദര്‍ തെരേസ വാഴ്ത്തപ്പെട്ടവളായി. ഒക്ടോബര്‍ 19 ഞായറാഴ്ച വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറില്‍ നടന്ന ചടങ്ങില്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയാണ് മദര്‍ തെരേസയെ വാഴ്ത്തപ്പെട്ടളായി പ്രഖ്യാപിച്ചത്.
ദൈവത്തിന്റെ ആദരണീയയായ സേവികയായ കൊല്‍ക്കത്തയിലെ മദര്‍തെരേസയെ ഇനി വാഴ്ത്തപ്പെട്ടവളെന്ന് വിളിയ്ക്കാമെന്ന് മാര്‍പ്പാപ്പ പ്രഖ്യാപിച്ചതോടെ ചടങ്ങിനെത്തിയ 3.25 ലക്ഷം പേര്‍ കരഘോഷം മുഴക്കി. ചടങ്ങുകള്‍ 77 രാജ്യങ്ങളില്‍ തത്സമയം സംപ്രേഷണം ചെയ്തു.
ദീപാരതിയും പുഷ്പാഞ്ജലിയും ആചാരക്രമങ്ങളില്‍ ഉള്‍പ്പെട്ട ശുശ്രൂഷകളില്‍ തമിഴും ബംഗാളിയും തുടങ്ങി ലോകത്തിന്റെ ഒട്ടുമിക്ക പ്രധാനഭാഷകളിലും പ്രാര്‍ത്ഥനകള്‍ ചൊല്ലി. മദര്‍ തെരേസയുടെ ധന്യമായ ജീവിതം ഇംഗ്ലീഷിലും അല്‍ബേനിയയിലും വായിച്ചു.












Click it and Unblock the Notifications