ടാറ്റയുടെ വെല്ലുവിളി ഏറ്റെടുക്കാമെന്ന് മാരുതി
ദില്ലി: ഏറ്റവും വില കുറഞ്ഞ കാര്‍ വിപണിയിലിറക്കുമെന്ന ടാറ്റാ മോട്ടോര്‍സിന്റെ വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് മാരുതി ചെയര്‍മാന്‍ എസ്. നകനിഷി പറഞ്ഞു.
1.25 ലക്ഷം മുതല്‍ 1.50 ലക്ഷം വില വരുന്ന പുതിയ കാര്‍ വിപണിയിലിറക്കുമെന്ന രത്തന്‍ ടാറ്റയുടെ പ്രസ്താവനയെ കുറിച്ച് താന്‍ കേട്ടെന്നും പക്ഷേ ലോകത്തിലെ ഏറ്റവും വില കുറഞ്ഞ കാര്‍ ഇപ്പോഴും മാരുതി 800 തന്നെയാണെന്നും നകനിഷി പറഞ്ഞു.
മാരുതി 800നേക്കാളും കുറഞ്ഞ വിലയുള്ള കാര്‍ വിപണിയിലിറക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമെന്ന് തനിക്കറിയില്ലെന്ന് നകനിഷി പറഞ്ഞു.
ഇന്ത്യയിലെ കാര്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കുന്ന കാര്‍ മാരുതി 800 ആണ്.












Click it and Unblock the Notifications