തിരഞ്ഞെടുപ്പ് ചെലവ് തുക ഉയര്‍ത്തുന്നു
ദില്ലി: സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് ചെലവ് തുക ഉയര്‍ത്താന്‍ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. ലോക് സഭാ സ്ഥാനാര്‍ത്ഥികള്‍ക്ക് ചെലവാക്കാവുന്ന തുക 15 ലക്ഷത്തില്‍ നിന്ന് 25 ലക്ഷമാക്കും. നിയമസഭാ സ്ഥാനാര്‍ത്ഥികളുടെ ചെലവ് തുക ആറ് ലക്ഷത്തില്‍ നിന്ന് പത്ത് ലക്ഷമാക്കാനാണ് തീരുമാനിച്ചത്.
തിരഞ്ഞെടുപ്പ് ചെലവ് തുക ഉയര്‍ത്തണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ തന്നെ സര്‍ക്കാരിനോട് നേരത്തേ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചാണ് സര്‍ക്കാരിന്റെ ഈ നടപടി. ജിവിത ചെലവ് ഉയര്‍ന്ന സാഹചര്യത്തില്‍ തിരഞ്ഞെടുപ്പിനായി സ്ഥാനാര്‍ത്ഥികള്‍ക്ക് ചെലവാക്കാവുന്ന തുകയും ഉയര്‍ത്തണമെന്നായിരുന്നു കമ്മിഷന്‍ നിര്‍ദ്ദേശിച്ചിരുന്നത്.
അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കാനിരിയ്ക്കുന്ന പൊതു തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ഈ തീരുമാനം വരുന്നതെന്നത് ശ്രദ്ധേയമാണ്.












Click it and Unblock the Notifications