ശൈലി മെച്ചപ്പെടുത്താന്‍ ശ്രമിക്കും: ആന്റണി
ദില്ലി: മുഖ്യമന്ത്രി എന്ന നിലയിലുള്ള തന്റെ പ്രവര്‍ത്തനശൈലി മാറ്റാനുള്ള ശ്രമം തന്റെ ഭാഗത്തു നിന്നുണ്ടാവുമെന്ന് എ. കെ. ആന്റണി.
ഒക്ടോബര്‍ 20 തിങ്കളാഴ്ച എ ഐ സി സി അധ്യക്ഷ സോണിയാഗാന്ധിയുമായി നടത്തിയ ചര്‍ച്ചക്ക് ശേഷം വിളിച്ചുകൂട്ടിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ആന്റണി.
ഒരു മനുഷ്യനെന്ന നിലയിലുള്ള തെറ്റുകള്‍ തനിക്കും സംഭവിക്കാമെന്നും തെറ്റുകള്‍ ചൂണ്ടിക്കാണിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും ആന്റണി പറഞ്ഞു. സോണിയാഗാന്ധി പ്രവര്‍ത്തനശൈലി മാറ്റാന്‍ ആവശ്യപ്പെട്ടോ എന്ന ചോദ്യത്തിന് ആന്റണി ഉത്തരം പറഞ്ഞില്ല.
ഇപ്പോഴത്തെ പ്രശ്നങ്ങള്‍ യു ഡി എഫ് ഘടകകക്ഷികളുമായി ചര്‍ച്ച ചെയ്യാന്‍ ശ്രമിക്കും. കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ ഭരണപ്രതിസന്ധിയുണ്ടാക്കിയിട്ടുണ്ടെന്ന മുസ്ലിം ലീഗ് നിലപാടിനെ കുറിച്ചുള്ള ചോദ്യത്തില്‍ നിന്ന് ആന്റണി ഒഴിഞ്ഞുമാറി.
താനായിട്ട് മുഖ്യമന്ത്രി സ്ഥാനം ഒഴിയില്ലെന്നും ഹൈക്കമാന്റിന്റെ ഏത് തീരുമാനവും അംഗീകരിക്കുമെന്നും ആന്റണി ആവര്‍ത്തിച്ചു.












Click it and Unblock the Notifications