വാഗമണിലെ ടൂറിസം വികസനം പരിസ്ഥിതിക്ക് വിന
തൃശൂര്‍: വാഗമണ്‍ മേഖലയിലെ വിനോദസഞ്ചാര വികസനം പാരിസ്ഥിതിക ആഘാതം സൃഷ്ടിക്കുന്നുണ്ടെന്ന് തൃശൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ ജനനീതി നടത്തിയ പഠനത്തില്‍ പറയുന്നു.
വാഗമണില്‍ റിസോര്‍ട്ടുകള്‍ പെരുകിവരുന്നതും വിനോദസഞ്ചാരികളുടെ പ്രവാഹം കൂടുന്നതും മലമ്പ്രദേശമായ വാഗമണിന്റെ പാരിസ്ഥിതിക ഘടനയില്‍ പോറലുണ്ടാക്കുന്നുവെന്ന് പഠനത്തില്‍ വ്യക്തമായതായി ജനനീതി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജോര്‍ജ് പുളിക്കുത്തിയില്‍ പറഞ്ഞു.
കുന്നിന്മുകളിലേക്ക് കയറുന്ന വാഹനങ്ങള്‍ പ്രകൃതിയുടെ നിശബ്ദതയെ ഭേദിക്കുകയും മണ്ണിനെയും പാറക്കെട്ടുകളെ ഇളക്കുകയും ഈ മേഖലയിലെ പരിസ്ഥിതിയെയാകെ ശല്യപ്പെടുത്തുകയും ചെയ്യുന്നു. വിനോദസഞ്ചാര വികസനം നാട്ടുകാരുടെ സ്വൈരജീവിതത്തെയും ബാധിക്കുന്നു.
അധികൃതരുടെ അനുവാദത്തോടെയും അനുവാദമില്ലാതെയും വാഗമണിലെ ഭൂമി കൈയേറുന്നുണ്ട്. പുല്‍ത്തകിടികളും തടാകങ്ങളും ഇവരുടെ കൈയേറ്റം മൂലം അലങ്കോലപ്പെടുന്നു. പുല്മേട്ടുകളില് തരിശുനിലമാണെന്ന് പറഞ്ഞാണ് ഇവര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
ഭൂമി കൈയേറുന്നവര്‍ക്കെതിരെ യാതൊരു നടപടിയും സര്‍ക്കാര്‍ സ്വീകരിക്കുന്നില്ലെന്ന് ജനനീതി ചൂണ്ടിക്കാട്ടുന്നു. റിസോര്‍ട്ടുകളില്‍ നിന്നുള്ള മലിനജലം മീനച്ചിലാറിലേക്ക് ഒഴുകുന്ന അരുവിയിലേക്കാണ് ഒഴുക്കുന്നത്. നദി മലിനീകരണം തടയാനും അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയൊന്നുമില്ല.
പാരിസ്ഥിതിക ലോലമായ വാഗമണിലേക്ക് വാഹനങ്ങള്‍ വ്യാപകമായി വരുന്നതുമൂലം മണ്ണിളകുകയും ഇത് മണ്ണിടിച്ചിലിനിടയാക്കുകയും ചെയ്യുന്നതായി പഠനത്തില്‍ പറയുന്നു. മീനച്ചിലാര്‍, മണിമലയാര്‍, പെരിയാര്‍ എന്നീ നദികളിലേക്കുള്ള അരുവികള്‍ വരളുന്നതിന് ഇത് കാരണമാവുന്നു.
ആഗോള നിക്ഷേപക സമ്മേളനത്തില്‍ വിദേശത്തുനിന്നുള്ളവര്‍ ഉള്‍പ്പെടെയുള്ള ഗ്രൂപ്പുകള്‍ വാഗമണ്‍ ഒരു ഹോളിസ്റിക് ആരോഗ്യകേന്ദ്രമായി വികസിപ്പിക്കുന്ന പദ്ധതിയില്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നു. വാഗമണിലെ തുടര്‍ന്നുനടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ വലിയ പാരിസ്ഥിതിക പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നാണ് ജനനീതി ചൂണ്ടിക്കാട്ടുന്നത്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications