Get Updates
Get notified of breaking news, exclusive insights, and must-see stories!

ലീഗിനെ അനുനയിപ്പിക്കാന്‍ ഹൈക്കമാന്റ് ശ്രമം

ദില്ലി: മുഖ്യമന്ത്രി എ. കെ. ആന്റണി ശൈലി മാറ്റണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെട്ട സാഹചര്യത്തില്‍ ലീഗിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്റ് ശ്രമം തുടങ്ങി.

ഒക്ടോബര്‍ 20 തിങ്കളാഴ്ച രാത്രി മുസ്ലിം ലീഗ് അഖിലേന്ത്യാ സെക്രട്ടറി ഇ. അഹമ്മദുമായി എ ഐ സി സി ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേല്‍ ചര്‍ച്ച നടത്തി. ചര്‍ച്ച ഒന്നര മണിക്കൂറോളം നീണ്ടുനിന്നു. അഹമ്മദുമായി ചര്‍ച്ച നടത്തുന്നതിന് മുമ്പ് പട്ടേല്‍ മുഖ്യമന്ത്രി എ. കെ. ആന്റണിയുമായി ചര്‍ച്ച നടത്തിയിരുന്നു.

കേരളത്തിലെ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ ഭരണത്തില്‍ പ്രതിസന്ധിയുണ്ടാക്കിയിട്ടുണ്ടെന്നും ഇത് പരിഹരിക്കാന്‍ ഹൈക്കമാന്റ് നടപടിയെടുക്കണമെന്നുമാണ് അഹമ്മദ് തിങ്കളാഴ്ച സോണിയയുമായി നടത്തിയ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടത്. ആന്റണിയുടെ പ്രവര്‍ത്തനശൈലിയില്‍ ലീഗിന് കടുത്ത അതൃപ്തിയുണ്ടെന്ന് അഹമ്മദ് സോണിയയെ അറിയിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+