പേര്യ: 16 ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ
കൊച്ചി: പേര്യ മരംമുറിക്കേസില്‍ 16 വനം, റവന്യു ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ അന്വേഷണം നടത്തിയ സി ബി ഐ ശുപാര്‍ശ ചെയ്തു.
അന്വേഷണ റിപ്പോര്‍ട്ട് സി ബി ഐ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. മുന്‍ റവന്യു മന്ത്രി കെ. ഇ. ഇസ്മയില്‍, മുന്‍ അഡ്വക്കറ്റ് ജനറല്‍ എം. കെ. ദാമോദരന്‍, മുന്‍ നിയമസെക്രട്ടറി എം. എ. നിസാര്‍, സി പി ഐ നേതാവ് ബാബു പോള്‍ എന്നിവര്‍ക്ക് മരംമുറിയില്‍ പങ്കില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
നടപടിക്ക് നിര്‍ദേശിക്കപ്പെട്ട ഉദ്യോഗസ്ഥരില്‍ മുന്‍ വയനാട് ജില്ലാ കളക്ടറും ഇപ്പോള്‍ എക്സൈസ് ജോയിന്റ് കമ്മിഷണറുമായ എന്‍. മോഹന്‍ദാസ്, മാനന്തവാടി മുന്‍ ഡി എഫ് ഒയും ഇപ്പോള്‍ തിരുവനന്തപുരം ഡപ്യൂട്ടി കണ്‍സര്‍വേറ്റര്‍ ഒഫ് ഫോറസ്റ് ശോഭനാ കമലാ സുദര്‍ശനറാവു എന്നിവരും ഉള്‍പ്പെടുന്നു.
വിവാദമുണ്ടാക്കിയ പേര്യയിലെ ഭൂമി വനംഭൂമിയാണെന്നും പട്ടയം റദ്ദാക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു.
ഹൈക്കോടതിയാണ് അന്വേഷണം സി ബി ഐക്ക് വിട്ടത്. ഒക്ടോബര്‍ 17നകം അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി സി ബി ഐയോട് ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications