ശബരിമലയ്ക്ക് സ്വയംഭരണട്രസ്റ് വേണം: കുമ്മനം
തിരുവനന്തപുരം: തിരുപ്പതി തിരുമല ദേവസ്ഥാനത്തിന്റെ മാതൃകയില്‍ ശബരിമല ക്ഷേത്രത്തിന്റെ മേല്‍നോട്ടത്തിനായി സ്വയംഭരണാധികാരമുള്ള ട്രസ്റ് സ്ഥാപിക്കണമെന്ന് ഹിന്ദുഐക്യവേദി ഓര്‍ഗനൈസിംഗ് സെക്രട്ടറി കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ മതനേതാക്കളും ഗുരുസ്വാമിമാരും ഉള്‍പ്പെടുന്ന ട്രസ്റായിരിക്കണം സ്ഥാപിക്കേണ്ടത്. ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തുന്നതിന് ഐക്യവേദി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഗുരുസ്വാമിമാരുടെ യോഗം ചെന്നൈയില്‍ വിളിച്ചുകൂട്ടും.
സ്വയംഭരണ ട്രസ്റ് സ്ഥാപിക്കണമെന്ന ആവശ്യമുയര്‍ത്തി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബോധവത്കരണ പ്രചാരണ പരിപാടി സംഘടിപ്പിക്കുമെന്ന് കുമ്മനം പറഞ്ഞു.
അതിനിടെ ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങളുയര്‍ത്തി ഒക്ടോബര്‍ 21 ചൊവാഴ്ച മുതല്‍ സമരം ആരംഭിക്കുമെന്ന് ശിവസേന അറിയിച്ചു.












Click it and Unblock the Notifications