തിരുവല്ല സ്ഥാനാര്‍ത്ഥി പ്രശ്നം ഇടതുമുന്നണിയിലും
തിരുവല്ല: തിരുവല്ല ഉപതെരഞ്ഞെടുപ്പിലെ ഇടതുസ്ഥാനാര്‍ഥിയെ തിരഞ്ഞെടുക്കുന്നത് ഇടതുമുന്നണിയിലും പ്രശ്നമാവുകയാണ്. ഐക്യ ജനാധിപത്യ മുന്നണിയിലേപ്പോലെ ഇടതുമുന്നണയിലും പ്രശ്നത്തിന് പ്രധാന കാരണം ഓര്‍ത്തഡോക്സ് സഭ ഉന്നയിയ്ക്കുന്ന അവകാശ വാദമാണ്.
ഇടതുമുന്നണി ജനതാ ദളിന് നല്കിയിട്ടുള്ളതാണ് ഈ സീറ്റ്. സ്ഥാനാര്‍ത്ഥിയെ ഒക്ടോബര്‍ 23 ന് ശേഷം പ്രഖ്യാപിക്കുമെന്നാണ് പ്രാട്ടി വൃത്തങ്ങള്‍ വ്യക്തമാക്കിയിരിയ്ക്കുന്നത്. നേപ്പാള്‍ സന്ദര്‍ശനം നടത്തു സംസ്ഥാന പ്രസിഡണ്ട് എം.പി. വീരേന്ദ്രകുമാര്‍ മടങ്ങിയെത്തിയ ശേഷമായിരിക്കും പ്രഖ്യാപനം.
ജനതാ ദളിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി വര്‍ഗീസ് ജോര്‍ജിനെയാണ് തിരുവല്ല സീറ്റിലേക്ക് പാര്‍ട്ടി നേതൃത്വം നിശ്ചയിച്ചിരിക്കുത്. ഇതിനെതിരെ ജാതിക്കാര്‍ഡുമായി ഓര്‍ത്തഡോക്സ് സഭ രംഗത്തെത്തിയിരിയ്ക്കുന്നത്.
ഇടതുമുന്നണി കണ്‍വീനര്‍ പാലൊളി മുഹമ്മദുകുട്ടിയുടെ നേതൃത്വത്തില്‍ തിരുവല്ലയില്‍ ഇടതുമുണി യോഗം ചേര്‍ന്നിരുന്നു. സി.പി.ഐയിലെ പന്ന്യന്‍ രവീന്ദ്രന്, ജനതാദള്‍ എം.എല്‍.എ നീലലോഹിത ദാസന് നാടാര്‍, വര്‍ഗീസ് ജോര്‍ജ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
മുന്‍ധാരണ പ്രകാരം തന്നെ ഇടതുമുണി സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ണമായും ജനതാദളിനു വിട്ടു നല്‍കുകയാണ്. തെരഞ്ഞെടുപ്പിലെ സംഘടനത്തെക്കുറിച്ചു മാത്രമായിരുന്നു ചര്‍ച്ചചെയ്തതെന്ന് പാലൊളി മുഹമ്മദുകുട്ടി വ്യക്തമാക്കി. ഈ സീറ്റ് സി പി എം തിരികെ വാങ്ങി ചെറിയാന് ഫിലിപ്പിന് നല്‍കിയേയ്ക്കുമെന്ന് നേരത്തേ പറഞ്ഞ് കേട്ടിരുന്നു. അതാണ് പാലൊളി മുഹമ്മദ് കുട്ടി ഇത്തരത്തിലൊരു പ്രഖ്യാപനം നടത്താന്‍ കാരണമായത്.
ഓര്‍ത്തഡോക്സ് വിഭാഗത്തില്‍ നിന്നു സ്ഥാനാര്‍ഥി പദത്തിലേക്കു നേരത്തെ പരിഗണിക്കപ്പെട്ടിരുന്ന സഭയിലെ ഒരു പ്രബലന്‍ ജനതാദള്‍ നേതൃത്വവുമായി രഹസ്യചര്‍ച്ച നടത്തിയിട്ടുണ്ട്. താന്‍ സ്ഥാനാര്ത്ഥിയാവില്ലെങ്കിലും തങ്ങളുടെ വിഭാഗത്തില്‍ നിന്നുള്ള ഒരാളെ മാത്രമേ പരിഗണിക്കാവു എന്നുമായിരുന്നു അദ്ദേഹത്തിന്‍െറ അഭ്യര്‍ഥന.
സ്ഥാനാര്‍ഥിയെച്ചൊല്ലി പാര്‍ട്ടിയിലെ വിവിധ ഗ്രൂപ്പുകളും പോരടിച്ചു തുടങ്ങിയിരിക്കുകയാണ്. സ്ഥാനാര്‍ഥിയെപ്പറ്റി സമവായത്തിലെത്താന്‍ തിരുവല്ലയില്‍ ജനതാദള്‍ നിയോജകമണ്ഡലം കമ്മിറ്റിയും ജില്ലാ കമ്മിറ്റിയും സംഘടിപ്പിച്ചു.
പാര്‍ട്ടി സെക്രട്ടറി ജനറല്‍ കെ. കൃഷ്ണന്‍കുട്ടി, സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കെ. ഗോപി, നീലലോഹിതദാസന്‍ നാടാര്‍ എം.എല്‍.എ എിവരെയാണ് ചര്‍ച്ചകള്‍ക്കായി നിയോഗിച്ചിരുന്നത്.
എന്നാല്‍ ഇരു കമ്മിറ്റികളും പ്രഹസനമായി മാറിയതായി അംഗങ്ങള്‍ തന്നെ ആരോപിക്കുന്നു.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications