ആദിവാസികള്‍ക്ക് 7693 ഹെക്ടര്‍ വനഭൂമി
ദില്ലി: ആദിവാസികള്‍ക്ക് നല്‍കുന്നതിനായി 7693 ഹെക്ടര്‍ വനഭൂമി കേരളത്തിന് കൈമാറുന്ന കാര്യം കേന്ദ്രം തത്വത്തില്‍ അംഗീകരിച്ചു.
മുഖ്യമന്ത്രി എ. കെ. ആന്റണിയും വനംമന്ത്രി കെ. സുധാകരനും കേന്ദ്രവനം-പരിസ്ഥിതി മന്ത്രി ടി. ആര്. ബാലുവുമായി നടത്തിയ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച് ധാരണയായത്.
വിട്ടുകൊടുക്കുന്ന വനഭൂമിക്ക് തത്തുല്യമായ ഭൂമിയില്‍ വനവത്കരണം നടത്തണമെന്ന ഉപാധിയുണ്ട്. ഉപാധി അംഗീകരിച്ച് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചാല്‍ വനഭൂമി ഏറ്റെടുക്കുന്നതിന് സാങ്കേതിക അനുമതി കേന്ദ്രത്തില്‍ നിന്ന് ലഭിക്കും.
വയനാട് ഉള്‍പ്പെടെയുള്ള വടക്കന്‍ ജില്ലകളില്‍ നിന്നായിരിക്കും വനഭൂമി കണ്ടെത്തുന്നത്. ഭൂമിയില്ലാത്ത ആദിവാസികള്‍ക്ക് വിട്ടുകൊടുക്കുന്നതിനായി 12,000 ഹെക്ടര്‍ ഭൂമി കൈമാറണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ 7693 ഏക്കര്‍ ഭൂമി മാത്രമേ കൈമാറാന്‍ ലഭ്യമായുള്ളൂവെന്ന് കേന്ദ്രം അറിയിച്ചു.
ആവശ്യമായ വിജ്ഞാപനം ഉടന്‍തന്നെ സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിക്കുമെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ എ. കെ. ആന്റണി അറിയിച്ചു. കേന്ദ്രത്തിന്റെ ഈ തീരുമാനം ഭൂമിയില്ലാത്ത ആദിവാസികള്‍ക്ക് ഭൂമി നല്‍കുമെന്ന വാഗ്ദാനം നടപ്പിലാക്കാന്‍ സംസ്ഥാനത്തെ സഹായിക്കുമെന്ന് ആന്റണി പറഞ്ഞു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications