കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദിവാസികള്‍ക്ക് 7693 ഹെക്ടര്‍ വനഭൂമി

  • By Staff
Google Oneindia Malayalam News

ദില്ലി: ആദിവാസികള്‍ക്ക് നല്‍കുന്നതിനായി 7693 ഹെക്ടര്‍ വനഭൂമി കേരളത്തിന് കൈമാറുന്ന കാര്യം കേന്ദ്രം തത്വത്തില്‍ അംഗീകരിച്ചു.

മുഖ്യമന്ത്രി എ. കെ. ആന്റണിയും വനംമന്ത്രി കെ. സുധാകരനും കേന്ദ്രവനം-പരിസ്ഥിതി മന്ത്രി ടി. ആര്‍. ബാലുവുമായി നടത്തിയ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച് ധാരണയായത്.

വിട്ടുകൊടുക്കുന്ന വനഭൂമിക്ക് തത്തുല്യമായ ഭൂമിയില്‍ വനവത്കരണം നടത്തണമെന്ന ഉപാധിയുണ്ട്. ഉപാധി അംഗീകരിച്ച് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചാല്‍ വനഭൂമി ഏറ്റെടുക്കുന്നതിന് സാങ്കേതിക അനുമതി കേന്ദ്രത്തില്‍ നിന്ന് ലഭിക്കും.

വയനാട് ഉള്‍പ്പെടെയുള്ള വടക്കന്‍ ജില്ലകളില്‍ നിന്നായിരിക്കും വനഭൂമി കണ്ടെത്തുന്നത്. ഭൂമിയില്ലാത്ത ആദിവാസികള്‍ക്ക് വിട്ടുകൊടുക്കുന്നതിനായി 12,000 ഹെക്ടര്‍ ഭൂമി കൈമാറണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ 7693 ഏക്കര്‍ ഭൂമി മാത്രമേ കൈമാറാന്‍ ലഭ്യമായുള്ളൂവെന്ന് കേന്ദ്രം അറിയിച്ചു.

ആവശ്യമായ വിജ്ഞാപനം ഉടന്‍തന്നെ സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിക്കുമെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ എ. കെ. ആന്റണി അറിയിച്ചു. കേന്ദ്രത്തിന്റെ ഈ തീരുമാനം ഭൂമിയില്ലാത്ത ആദിവാസികള്‍ക്ക് ഭൂമി നല്‍കുമെന്ന വാഗ്ദാനം നടപ്പിലാക്കാന്‍ സംസ്ഥാനത്തെ സഹായിക്കുമെന്ന് ആന്റണി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X